0%

Chapter Title : അപസര്‍പ്പക വനിത 2

അവന്റെ നാഭിക്കിട്ട് ആഞ്ഞ് ചവിട്ടി. അതിനെ ആക്കത്തില്‍ വായുവില്‍ പറന്നവന്‍ സോഫയും മറിച്ചിട്ട് കാര്‍പെറ്റില്‍ വീണു. അവന്‍ വയര്‍ വേദനയാല്‍ അമര്‍ത്തിപ്പിടിച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. സാത്താന്‍ സേവ്യര്‍ അവന്‌ നേര്‍ക്ക് പാഞ്ഞടുക്കാനായി തുടങ്ങിയപ്പോള്‍ അന്നാമ്മ തടഞ്ഞു.

ഇതേ നിമിഷത്തില്‍ വേദനയാല്‍ അലറികൊണ്ട് ആ ആജാനുബാഹു അവന്റെ പുറകിലൊളിപ്പിച്ച ചെറിയ പിസ്റ്റള്‍ എടുത്തതും ഞങ്ങളുടെ ഗൂര്‍ഖ റാം സിംങ്ങിന്റെ കത്തി അവന്റെ കാലില്‍ തുളച്ച് കയറിയതും ഒപ്പമായിരുന്നു. അടി തെറ്റി പതറിയ അവന്റെ കയ്യില്‍ നിന്ന് അന്നാമ്മ ഒരു വവ്വാല്‍ ചാടി പറന്ന് വരുന്നത് പോലെയെത്തി അവന്റെ പിസ്റ്റള്‍ കൈയ്യിലാക്കി.

"...അവന്റെ ഒരു പിസ്റ്റള്.....തൂഫൂ....". അന്നാമ്മ ലക്ഷ്യമില്ലാതെ നീട്ടി തുപ്പി.

പുറത്ത് വെടിയൊച്ചകളുടെ മേളമായിരുന്നു. പെട്ടെന്നായിരുന്നു ഇരു ജീപ്പുകളും സ്റ്റാര്‍ട്ടായത്. റിവേഴ്സ്സ് ഗീയറിലൂടെ ഗെയിറ്റിനെ ലക്ഷ്യമാക്കി പുറത്തേക്ക് പായുന്ന ജീപ്പിലേക്ക് കയറാനായി കുറേ പേര്‍ പാഞ്ഞടുക്കുന്നത് ജനാലകളിലൂടെ എനിക്ക് കാണാന്‍ സാദ്ധിച്ചു. ഗെയ്റ്റിന്റെ അവിടെ ജീപ്പ് നിര്‍ത്തി. രണ്ടു പേര്‍ പാത്തും പതുങ്ങി വെടികൊണ്ട് പരിക്ക് പറ്റിയവന്‍മാരെ കയറ്റുന്നുണ്ടായിരുന്നു. ആ ജീപ്പുകള്‍ കാനന വഴിയിലൂടെ ബംഗ്ലാവ് വിട്ട് പാഞ്ഞു.

സാത്താന്‍ സേവ്യര്‍ ഇതിനിടയില്‍ മെയിന്‍ സ്വിച്ച് ഓണാക്കി. ആ വെളിച്ചത്തില്‍ വാതില്‍കടന്ന് വരുന്ന കാദറിക്കയും ഷേര്‍ളി മാഡത്തേയും ഞാന്‍ കണ്ടു. മാഡത്തിന്റെ മുടിയാകെ ഉലഞ്ഞ് ആ സുന്തരമായ മുഖത്ത് വീണു കിടന്നീരുന്നു. കനത്ത ഭീകരത നിഴലിച്ച ആ മുഖം എന്നില്‍ എന്തെന്നില്ലാത്ത ഭയം ഉളവാക്കി. ശരിക്കും ഒരു യക്ഷിയുടെ പ്രതീതിയായിരുന്നു ആ ഗൌണില്‍ നിഴലടിക്കുന്ന സൌന്തര്യത്തിനാകമാനം.

കാര്‍പ്പെറ്റില്‍ ചോരയൊലിപ്പിച്ച് കിടക്കുന്ന ആ ആജാനുബാഹുവിനെ കണ്ട കാദര്‍ അലറികൊണ്ടടുത്തു.

"...കള്ള ഹിമാറേ.....". കാദര്‍ അവനെ കുത്തിന്‌ പിടിച്ച് പൊക്കി സോഫാ ചെയറിലേക്കെറിഞ്ഞു. കാദറിക്കയുടെ കായിക ബലം കണ്ട ഞാന്‍ അല്‍ഭുതപ്പെട്ടുപോയി. സത്യത്തില്‍ ഞാന്‍ മാത്രമായിരുന്നു ദുര്‍ബലയായവള്‍ എന്നെനിക്ക് തോന്നി. വീണ്ടും പാഞ്ഞടുക്കാന്‍ നോക്കിയ കാദറേ കനത്ത ശബ്‌ദം തടഞ്ഞു.

"...കാദറേ...വേണ്ട....".

ഞങ്ങള്‍ അവിടേക്ക് നോക്കുബോല്‍ ഒരു വിസ്ക്കി കുപ്പി ഗ്ലാസ്സിലേക്ക് കമഴ്ത്തുന്ന അന്നാമ്മയെയാണ്‌ കണ്ടത്.

".....കാദറേ....നിന്റെ അടുത്ത് കുറേ നാളായില്ലേ അടുക്കളയിലേക്ക് ഒരാള്‍ വേണമെന്ന് പറയാന്‍ തുടങ്ങീട്ട്...".

"...അതിന്‌...". കാദറിക്ക അറിയാതെ

💬 Comments

View all comments