Chapter Title : അപസര്‍പ്പക വനിത 2
നിന്നായി ഫ്ലാഷ് ലൈറ്റുകള്‍ മിന്നി. ആ വെളിച്ചത്തില്‍ ബംഗ്ലാവിന്റെ വലിയ വാതായനം വിട്ട് പുറത്തേക്ക് സ്റ്റെപ്പുകള്‍ ഇറങ്ങി ധീരതോടെ പോകുന്ന മാഡത്തെ മിന്നായം പോലെ ഞാന്‍ കണ്ടു.
അന്നാമ്മയുടെ ഇരട്ടകുഴല്‍ തോക്ക് കാതടിപ്പിക്കുന്ന ശബ്‌ദത്തില്‍ രണ്ട് വട്ടം മുഴങ്ങി. അതിനോടൊപ്പം വെടികൊണ്ടവന്റെ അലര്‍ച്ചയും മാറ്റോലിയായി വന്നു.
".....എടാ...സാത്താനേ...സേവ്യറേ.....ഉണ്ട താടാ...ചക്കരേ......ഇന്ന് നിന്റെ വല്ല്യപെരുന്നാളാടാ....അപ്പോ പടക്കം പൊട്ടിക്കണ്ടേ......". അന്നാമ്മ അലറികൊണ്ട് അടുത്ത ജനാലക്കരികിലെത്തി.
മാഡത്തിന് സപ്പോര്‍ട്ട് നല്‍കാനായി കാദറിക്ക വാതില്‍ വിട്ട് പുറത്തേക്കിറങ്ങി തന്റെ പ്രിയപ്പെട്ട ടാറൂസ്സ് സിക്ക്സ് നോട്ട് ത്രീ റിവോള്‍വര്‍ എടുത്ത് ജീപ്പ് ലക്ഷ്യമാക്കി മൂന്ന് നാല് തിരയൊഴിച്ചു. നൊടിയിടയില്‍ കാദറിക്ക നില്‍ക്കുന്ന സ്ഥാനം മാറിയതിനാല്‍ തുരതുരയായി മറുപടിയെന്നോണം പാഞ്ഞുവന്ന വെടിയുണ്ടകളില്‍ നിന്ന് തലമുടിനാര് കണക്കിന് രക്ഷപ്പെട്ടു.
ഷേര്‍ളി മാഡം പോര്‍ട്ടിക്കോയുടെ അര മതില്‍ ഒറ്റ കൈ കുത്തി അലറികൊണ്ട് ചാടികൊണ്ട് മറുകൈയ്യിലുള്ള സ്റ്റണ്‍ ഗണ്ണില്‍ നിന്ന് നിലക്കാതെ വെടി ഉതിര്‍ത്തു. ഇതു കണ്ട എനിക്ക് കൂടുതല്‍ ദൈര്യം കൈവന്നു. ആ സറ്റെണ്‍ ഗണ്ണില്‍ നിന്നുതിരുന്ന ബുള്ളറ്റുകള്‍ക്കൊപ്പം പൂത്തിരി കത്തുന്ന ദീപപ്രഭയാല്‍ മാഡത്തിന്റെ ഗൌണില്‍ നിന്നും ത്രസ്സിക്കുന്ന മാദകത്ത്വം നിഴലടിച്ചു. എതോ ഒരു ശക്തിയുടെ ബലത്തില്‍ ഇടവിട്ട് റിമോട്ടിന്റെ ബട്ടന്‍ അമര്‍ത്തികൊണ്ടിരുന്നു. എങ്ങും വെടിയൊച്ചകള്‍ മുഴങ്ങുന്നു. മതിലിന്റെ അരികില്‍ നിന്ന് വെടികൊണ്ടവന്‍ മാരുടെ അലര്‍ച്ചകള്‍ അതിനൊപ്പം മുഴങ്ങീരുന്നു.
ഇതിനിടയില്‍ എന്നെ ഞെട്ടിച്ച്കൊണ്ട് ഒരു കറുത്ത വസ്ത്രം ധരിച്ച ആജാനുബാഹു വീടിനുള്ളിലേക്ക് കയറി. അവനെ കണ്ടതും ഞാന്‍ സോഫയുടെ മറവിലേക്ക് പതുങ്ങി. ഇതേ സമയത്തായിരുന്നു അന്നാമ്മയുടെ ഇരട്ടകുഴല്‍ തോക്ക് പുറത്തെ എതോ ലക്ഷ്യത്തിലേക്ക് വെടി പൊട്ടിയത്. ആ ആജാനുബാഹു
💬 Comments
View all comments