Chapter Title : അപസര്‍പ്പക വനിത 2
സോ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫൂള്‍....".
"....ഞാന്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കാറില്ല....".
" ...ഓ...യാ....യൂ സെഡ് ഇറ്റ്....".
മാഡം ചോദ്യം ആവര്‍ത്തിച്ചില്ല. മറുതലക്കലില്‍ നിന്ന് ഘനഗഭീരമുള്ള ശബ്‌ദം ഒഴുകി.
".....ഞാന്‍ പ്രിന്‍സ്സ് ഓഫ് ഡാര്‍ക്ക്നെസ്സ്.....ഹഹഹഹ....നേരം പുലരുന്നു....സൂര്യന്റെ രശ്മികള്‍ പ്രകാശിക്കുന്നു.....അതിനാല്‍ ഈ അന്തകാരത്തിന്റെ രാജകുമാരന്‍ തത്കാലത്തേക്ക് വിട പറയുന്നു....".
"...പ്രിന്‍സ്സ് ഒഫ് ഡാര്‍ക്ക്നെസ്സ്.....മിസ്റ്റര്‍ അതൊരു വിശേഷണം അല്ലേ.....മറിച്ച് ഞങ്ങള്‍ അതിനെ ഒരു പേരായി കണക്കാക്കുന്നില്ല.....".
കുറച്ച് നേരത്തേക്ക് ആ ഘനഗാഭീര്യമുള്ള ശബ്‌ദ്ധം നിലച്ചു.
".....ഐ..ആം ലൂസ്സിഫര്‍.....ഹഹഹഹ.....എതു എതു പ്രഭാതവും അന്തകാരത്തിലേക്ക് എരിഞ്ഞൊടുങ്ങിയേ തീരൂ.....ആ അന്തകാരത്തില്‍ എനിക്ക് ഡോ. മിസ്സ് ഷേര്‍ളി ഇടിക്കുള്ള തെക്കന്റെ ചുടു ചോര ബലികല്ലില്‍ വീഴ്ത്തണം.....മൈ ലോര്‍ഡ്...നിനക്കിതാ....ഈ സുന്തരിയുടെ രക്തം വാഗ്ദാനം ചെയ്യുന്നു.....". അങ്ങേ തലക്കല്‍ ലൂസിഫര്‍ കിതക്കുന്നുണ്ടായിരുന്നു.
മാഡം അക്ഷോഭയായി നിന്നു. ആ സുന്തരമായ കവിളില്‍ ചെറു പുഞ്ചിരി വിടര്‍ന്നു.
"...മിന്റര്‍ ലൂസ്സിഫര്‍....താങ്കളുടെ കവിത എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു....സോ റോമാന്‍റ്റിക്ക്...ഷാല്‍ വീ മീറ്റ്....".
"..വാട്ട്.....". ലൂസ്സിഫര്‍ അലറി.
"...അതേ ലൂസ്സിഫര്‍...എനിക്ക് താങ്കളുടെ കവിതകള്‍ ഇനിയും കേഴ്ക്കണം...മേ ഐ ഫിക്സ്സ് അ ഡെറ്റ് വിത്ത് യൂ....".
"...തീര്‍ച്ചയായും...ബീ പ്രിപ്പേര്‍ഡ്...ബീ പ്രിപ്പേര്‍ഡ് ഫോര്‍ ദ ലാസ്റ്റ് ഡേ....".
ഫോണ്‍ കട്ടായി. ഞാന്‍ സ്പീക്കറിലൂടെ ലൂസിഫര്‍ എന്ന ചെകുത്താന്റെ അലര്‍ച്ച കേട്ട് നടുങ്ങി നില്‍ക്കുകയായിരുന്നു.
മാഡം ഫോണ്‍ മേശപ്പുറത്ത് വച്ച് കാദറിനെ നോക്കി. കാദര്‍ അവനെ കുത്തിന് പിടിച്ച് പൊക്കിയെടുത്തു.
"...അപ്പോ ഇവനെ അങ്ങ് തീര്‍ത്തേക്കട്ടെ......മാഡം...".
"...വരട്ടെ...അവനെ താഴേ നിലവറയില്‍ പൂട്ടിയിട്ടേര്.....പിന്നീട് ഉപയോഗപ്പെടും....".
എന്നു പറഞ്ഞ് മാഡം കൈയ്യിലുള്ള സെമി ഓട്ടോമാറ്റിക്ക് ഗണ്‍ ഷെല്‍ഫില്‍ വച്ച് പൂട്ടികൊണ്ട് കിടപ്പറയിലേക്ക് നടന്നു.
💬 Comments
View all comments