Chapter Title : അപസര്‍പ്പക വനിത 3
ആക്സലേറ്ററില്‍ കൈകൊടുക്കുബോള്‍ മുരള്‍ച്ച വന്യമായി കതിന പൊട്ടുന്ന ശബ്‌ദ്ധത്താല്‍ പുറത്ത് വന്നു. ചെറു ഭീകരത ആ അന്തരീക്ഷത്തില്‍ നിറച്ചുകൊണ്ട് ഞാന്‍ ആ പടകുതിരയെ റോഡരികിലേക്ക് ചാടിച്ചിറക്കി. വഴു വഴുപ്പുള്ള മണ്ണിലൂടെ മരങ്ങള്‍ക്കിടയിലൂടെ അതി സാഹസ്സമായ ഞാന്‍ വടിയോടിക്കുന്നതിനിടയില്‍ പുറകില്‍ നിന്ന് ആക്രോഷങ്ങള്‍ കേഴ്ക്കാമായിരുന്നു. അതിന് പുറകിലായി ആ ബൈക്കുകള്‍ സ്റ്റാര്‍ട്ടാകുന്ന ശബ്‌ദ്ധവും കേട്ടു. തലയെടുപ്പോടെ മരങ്ങള്‍ തിങ്ങി നില്‍ക്കുന്നതിനിടയിലൂടെ വഴുവഴുപ്പുള്ള മണ്ണിലൂടെ ഞാന്‍ മോട്ടോര്‍ സൈക്കില്‍ പാഞ്ഞു. ഈ വഴിയില്‍ എന്തും സംഭവിക്കാം. പെട്ടെന്ന് കണക്ക് തെറ്റി മുന്നില്‍ മരം വന്നാല്‍ ഈ വഴുവഴുപ്പുള്ള മണ്ണില്‍ ബ്രേക്കിങ്ങ് പോലും അസാദ്ധ്യം. ഇതൊന്നും പോരാഞ്ഞ് എന്നെ ചെയ്സ്സ് ചെയ്ത് വരുന്ന എഴോളം വരുന്ന തെമ്മാടി കൂട്ടങ്ങളും. ആ തെമ്മാടി കുട്ടങ്ങളുടെ ചില ബൈക്കുകള്‍ എന്നോടൊപ്പമെത്തി. അട്ടഹസ്സിച്ചുകൊണ്ടവര്‍ വീറോടെ എന്റെ അടുത്തേക്ക് പാഞ്ഞു വരുന്നുണ്ടായിരുന്നു. കാദറിക്ക എനിക്ക് തന്നീട്ടുള്ള ട്രൈനിങ്ങില്‍ എപ്പോഴും പറയാറുള്ളത് എനിക്കോര്‍മ്മ വന്നു. സര്‍പ്രൈസ്സിങ്ങ് അറ്റാക്ക് ഇസ് ദ ബെസ്റ്റ് വേ ടു ഡീഫീറ്റ് എനിമീസ്സ്. എന്നെ അതിശയിപ്പിച്ചുകൊണ്ട് അരികിലെത്തിയ ഒരുവന്റെ ചുവപ്പ് നിറമുള്ള ബൈക്ക് ഞാന്‍ കാലുയര്‍ത്തി ചവിട്ടി. ബാലന്‍സ്സ് തെറ്റി അവന്‍ മറഞ്ഞ് വീണു. നൈറ്റ് വിഷനുള്ള എന്റെ കണ്ണാട ഞാന്‍ മുഖത്തേക്ക് അമര്‍ത്തി വച്ച് ആക്സലേറ്ററില്‍ ആഞ്ഞമര്‍ത്തി. കാദറിക്കയുടെ സ്പെഷ്യല്‍ ട്യൂണിങ്ങ് നടത്തിയ ആ എഞ്ചിന്‍ ശരിക്കും പടകുതിര തന്നെയായിരുന്നു. ആ വഴുവഴുപ്പുള്ള മണ്ണിനെ ചേദിച്ഛുകൊണ്ട് ടയര്‍ മുന്നോട്ട് കുതിച്ചുരുണ്ടു. റിവ്യൂ മിററിലൂടെ നോക്കിയപ്പോള്‍ ആ ചുവന്ന ബൈക്ക് കാണാനില്ല. അപ്പോള്‍ ഒരുത്തന്റെ കാര്യം തീരുമാനമായെന്ന് മനസ്സിലായി. എന്റെ ഇരു വശങ്ങളായി അവരുടെ ബൈക്കുകള്‍ നിരന്നു. അവര്‍ എന്റെ അരികിലേക്ക് അടുക്കുകയാണ്. ഒരു പെണ്ണിനോടുള്ള പോരാട്ടമായതെന്നതിനാല്‍ ആ തെമ്മാടികൂട്ടത്തിന് കൊടും വീര്യം കൂടിയെന്ന് മനസ്സിലായി. പെണ്ണിന്റെ അടുത്ത് തോല്‍ക്കുന്നത് മനോവൈകല്ല്യം പിടിച്ച ചില ആണ്‍ സമൂഹത്തിന് വലിയ കുറച്ചിലാണല്ലോ. കാടിനെ നടുക്കികൊണ്ട് ബൈക്കുകളുടെ ശബ്‌ദ്ധം കൊടും ഭീകരത വര്‍ദ്ധിപ്പിച്ചു. മനസ്സില്‍ നിമിഷം തോറും നിറയുന്ന വല്ലാത്ത ധൈര്യം എന്നെ തന്നെ അതിശയിപ്പിച്ചു. ഒരു പെണ്ണെന്ന നിലയില്‍ ഈ തെമ്മാടികൂട്ടത്തിന് നേര്‍ക്കുള്ള വിജയം എനിക്ക് വലിയ
💬 Comments
View all comments