Chapter Title : അപസര്‍പ്പക വനിത 3
എഴോളം വരുന്ന തെമ്മാടി കൂട്ടങ്ങളും. ആ തെമ്മാടി കുട്ടങ്ങളുടെ ചില ബൈക്കുകള്‍ എന്നോടൊപ്പമെത്തി. അട്ടഹസ്സിച്ചുകൊണ്ടവര്‍ വീറോടെ എന്റെ അടുത്തേക്ക് പാഞ്ഞു വരുന്നുണ്ടായിരുന്നു. കാദറിക്ക എനിക്ക് തന്നീട്ടുള്ള ട്രൈനിങ്ങില്‍ എപ്പോഴും പറയാറുള്ളത് എനിക്കോര്‍മ്മ വന്നു. സര്‍പ്രൈസ്സിങ്ങ് അറ്റാക്ക് ഇസ് ദ ബെസ്റ്റ് വേ ടു ഡീഫീറ്റ് എനിമീസ്സ്. എന്നെ അതിശയിപ്പിച്ചുകൊണ്ട് അരികിലെത്തിയ ഒരുവന്റെ ചുവപ്പ് നിറമുള്ള ബൈക്ക് ഞാന്‍ കാലുയര്‍ത്തി ചവിട്ടി. ബാലന്‍സ്സ് തെറ്റി അവന്‍ മറഞ്ഞ് വീണു. നൈറ്റ് വിഷനുള്ള എന്റെ കണ്ണാട ഞാന്‍ മുഖത്തേക്ക് അമര്‍ത്തി വച്ച് ആക്സലേറ്ററില്‍ ആഞ്ഞമര്‍ത്തി. കാദറിക്കയുടെ സ്പെഷ്യല്‍ ട്യൂണിങ്ങ് നടത്തിയ ആ എഞ്ചിന്‍ ശരിക്കും പടകുതിര തന്നെയായിരുന്നു. ആ വഴുവഴുപ്പുള്ള മണ്ണിനെ ചേദിച്ഛുകൊണ്ട് ടയര്‍ മുന്നോട്ട് കുതിച്ചുരുണ്ടു. റിവ്യൂ മിററിലൂടെ നോക്കിയപ്പോള്‍ ആ ചുവന്ന ബൈക്ക് കാണാനില്ല. അപ്പോള്‍ ഒരുത്തന്റെ കാര്യം തീരുമാനമായെന്ന് മനസ്സിലായി. എന്റെ ഇരു വശങ്ങളായി അവരുടെ ബൈക്കുകള്‍ നിരന്നു. അവര്‍ എന്റെ അരികിലേക്ക് അടുക്കുകയാണ്. ഒരു പെണ്ണിനോടുള്ള പോരാട്ടമായതെന്നതിനാല്‍ ആ തെമ്മാടികൂട്ടത്തിന് കൊടും വീര്യം കൂടിയെന്ന് മനസ്സിലായി. പെണ്ണിന്റെ അടുത്ത് തോല്‍ക്കുന്നത് മനോവൈകല്ല്യം പിടിച്ച ചില ആണ്‍ സമൂഹത്തിന് വലിയ കുറച്ചിലാണല്ലോ. കാടിനെ നടുക്കികൊണ്ട് ബൈക്കുകളുടെ ശബ്‌ദ്ധം കൊടും ഭീകരത വര്‍ദ്ധിപ്പിച്ചു. മനസ്സില്‍ നിമിഷം തോറും നിറയുന്ന വല്ലാത്ത ധൈര്യം എന്നെ തന്നെ അതിശയിപ്പിച്ചു. ഒരു പെണ്ണെന്ന നിലയില്‍ ഈ തെമ്മാടികൂട്ടത്തിന് നേര്‍ക്കുള്ള വിജയം എനിക്ക് വലിയ ആത്മവിശ്വാസം തരുന്നത് തന്നെ. ഈ കൊടും ഉള്‍കാടിന്റെ വന്യതയില്‍ മരണം പതുങ്ങി ഇരുപ്പുണ്ട്. ദിശയറിയാതെ പായുകയാണ്. എന്തെങ്കിലും പ്രവര്‍ത്തിച്ചേ മതിയാകൂ. ഇങ്ങനേ പോയാല്‍ കാടിനുള്ളില്‍ കുരുങ്ങാനും സാദ്ധ്യത
💬 Comments
View all comments