0%

Chapter Title : അപസര്‍പ്പക വനിത 3

തീരുമാനങ്ങളും അതിനോടൊത്ത് പോരാടാനും പ്രേരിപ്പിക്കുന്നത്. പായുന്ന കാട്ടാനക്കൂട്ടത്തിന്റെ ഈടയിലൂടെ വെള്ളവും മൂടി കിടക്കുന്ന പ്രതലത്തിലൂടെ ആവേശത്തോടെ വണ്ടി പറത്തി. ഇരു വശങ്ങളിലേക്കും  ചീറ്റി തെറിക്കുന്ന ചെളിവെള്ളത്തിന്റെ ശബ്‌ദ്ധവും കാട്ടാനയുടെ ചിഹ്നം വിളിയും ആവേശം നിറക്കുന്ന പോരാട്ട വീര്യം നിറച്ചു. കാട്ടാനകളുടെ ഇടയില്‍ നിന്ന് സധൈര്യം ഞാന്‍ പുറത്ത് കടന്നു. റിവ്യൂ മീറ്ററില്‍ അപ്പോഴും പുറകേ വരുന്ന രണ്ട് ബൈക്കുകളുടെ വെളിച്ചം തിളങ്ങുന്നുണ്ടായിരുന്നു. ഹാലോജന്‍ ഫോഗ് ലാബിന്റെ വെളിച്ചത്തില്‍ അങ്ങു ദൂരേ ടാറിട്ട റോഡ് കാണാന്‍ സാദ്ധിച്ചു. ഞാനതിനെ ലക്ഷ്യമാക്കി പാഞ്ഞു. മറ്റു രണ്ടു ബൈക്കുകളും അല്‍പ്പം പുറകേ ആയിരുന്നു. ടാറിട്ട റോഡിലേക്ക് വണ്ടിയെ ചാടിച്ച് കയറ്റി മുന്നോട്ട് കുതിച്ചു. ഇനി ഈ തെമ്മാടികളെ കൊണ്ടാനയിച്ച് മുന്നോട്ട് പോകുന്നതില്‍ വേറൊരു അപകടവും ഉണ്ട്. അത് മുന്നിലുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റാണ്‌. സാധാരണ മാഡത്തിന്റെ എസ്റ്റേറ്റിന്റെയും കാടിന്റേയും അതിരിലുള്ള രഹസ്സ്യപാതയാണ്‌ ഹൈവേയിലേക്ക് കടക്കാനായി ഉപയോഗിക്കാറുള്ളത്. മറ്റാരും കാണാതിരിക്കാനായി അത് തന്ത്രപൂര്‍വ്വം മറച്ചും വെച്ചീരുന്നു. പക്ഷേ ആ വഴി കാട്ടിലൂടെ ഉള്ള പാച്ചിലില്‍ കഴിഞ്ഞീരിക്കുന്നു. തിരിച്ചു പോയാല്‍ വിറളി പിടിച്ച കാട്ടാനക്കൂട്ടം നില്‍ക്കുന്നുണ്ടാകും. തുറസ്സായ സ്ഥലത്തില്‍ വെട്ടിച്ച്പോകുന്നത് പോലെ വീതി കുറഞ്ഞ റോഡിലൂടെ പോകാനെളുപ്പമല്ല. ഇനി മുന്നോട്ട് ഈ തെമ്മാടികളെ നയിച്ചു പോയാല്‍ ഫോറസ്റ്റുകാര്‍ പോലീസ്സിന്‌ ഇന്‍ഫോം ചെയ്യും. ഒരു പെണ്ണിനെ കാടിന്‌ നടുവില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്ന പേരില്‍ ഈ സംഭവം ഊതിപ്പെരുപ്പിച്ച് മുഖ്യധാര വാര്‍ത്തയില്‍ സ്ഥാനം പിടിച്ചാല്‍ ഞങ്ങളുടെ രഹസ്സ്യ നീക്കങ്ങളിലേക്ക് പലരും മണം പിടിച്ച്‌ എത്തിപ്പെടാന്‍ സാദ്ധ്യതയുണ്ട്‌. പെട്ടെന്ന് എന്തെങ്കിലും ചെയ്തേ മതിയാകൂ.

💬 Comments

View all comments