Chapter Title : അപസര്‍പ്പക വനിത 3
ഉള്ളില്‍ വച്ച് എന്തു പറയണമെന്നറിയാതെ കുഴഞ്ഞു. "...മാഡം....പക്ഷേ....". എനിക്കൊന്നും മനസ്സിലാകാത്തതിനാല്‍ എന്തിനാണെന്ന് ആരാഞ്ഞു. "....നിനക്കെല്ലാം മനസ്സിലാകും.....നൌ...യൂ കാന്‍ ലീവ്....". മാഡം എന്നില്‍ നിന്ന് കണ്ണെടുത്ത് കബ്യൂട്ടറിലേക്ക് നോക്കി. ഞാന്‍ ആകെ ആശയ കുഴപ്പത്തില്‍ പതുക്കെ എഴുന്നേറ്റു. ഒപ്പം ഐഷയും. തിരിഞ്ഞ് നടക്കാന്‍ ഭാവിച്ച ഞങ്ങളൂടെ പുറകില്‍ നിന്ന് മാഡത്തിന്റെ സ്വരം ഉയര്‍ന്നു. ഞാന്‍ തിരിഞ്ഞു നോക്കി. "...വൈഗ...ഈ ഓവര്‍ ജാക്കറ്റില്‍ യൂ...ലുക്ക് വെരി ബ്യൂട്ടിഫുള്‍....". മാഡം പറഞ്ഞു. "...താങ്ക്യൂ..മാഡം....". ഞാന്‍ ചിരിച്ചു. മാഡം പോയ്കോളൂ എന്ന് ആംഗ്യം കാണിച്ചു. എനിക്കാണെങ്കില്‍ കുറച്ചു മുന്നെ നടന്ന തെമ്മാടികൂട്ടമായുള്ള ചെയ്സ്സിങ്ങിനെ കുറിച്ച് പറയണമെന്നുണ്ടായിരുന്നു. പക്ഷേ മാഡം അത് കേഴ്ക്കാനുള്ള മൂഡിലല്ലാ എന്നെനിക്ക് മനസ്സിലായി. നാളെ സമയം കിട്ടുബോള്‍ പറയാം എന്നു തീരുമാനിച്ച് ഞാന്‍ നടന്നു. ഓഫീസ്സിന്റെ റിസപ്ഷനില്‍ അടുത്തെത്തിയപ്പോള്‍ ഐഷ അവളുടെ കാബിനില്‍ കയറി ബാഗെടുത്ത് അതില്‍ നിന്ന് എതോ വിലകൂടിയ പെര്‍ഫ്യൂം എടുത്തടിച്ചു. ഞാനവളെ നോക്കി ചിരിച്ചു. ഐഷ പോക്കര്‍ മാഡത്തിന്റെ സെക്രട്ടറിയാണെങ്കിലും സമൂഹത്തിലെ അനീതിക്കെതിരെ പോരാടുന്ന വുമണ്‍ ആക്റ്റിവിസ്റ്റുമാണ്. ഹൈദ്രാബാദ് ജെ.എന്‍.യൂ പ്രൊഡക്റ്റായതുകൊണ്ടാകാം സാധാരണ പെണ്‍കുട്ടികളില്‍ കാണുന്ന ചാപല്ല്യങ്ങള്‍ അവളില്‍ വളരെ കുറവാണ്. പക്ഷേ ഇന്നവള്‍ എന്തിനാണാവോ പെര്‍ഫ്യൂമടിച്ചത്. മൂക്കിലേക്ക് ഊര്‍ന്നു പോയ കറുത്ത കണ്ണാട ശരിയാക്കി അവള്‍ എന്റെ അടുത്തേക്ക് ചിരിച്ചുകൊണ്ട് വന്നു. "...പോകാം വൈഗ.....". "..പ്ലീസ്സ് ...ഐഷ...എന്താ എല്ലാവര്‍ക്കും ഒരു സസ്പെന്‍സ്സ്....!!!!!.". "...സസ്പെന്‍സ്സല്ലേ....അതു ക്ലൈമാക്സ്സില്‍ വൈഗക്ക് മനസ്സിലായിക്കോളും.....". അവള്‍ മുത്തുപൊഴിയുന്ന സ്വരത്തില്‍ ചിരിച്ചു. ഇതിനകം ഞങ്ങള്‍ ലിഫ്റ്റിറങ്ങി പാര്‍ക്കിങ്ങ് യാര്‍ഡില്‍ എത്തി. "...ഐഷ എന്റെ കയ്യില്‍ ടൂ വീലറാണ്.....നിനക്ക് വേണമെങ്കില്‍ നിന്റെ കാറില്‍ വരാം......".
💬 Comments
View all comments