0%

Chapter Title : അപഥ സഞ്ചാരങ്ങൾ-1 വേശ്യയും മകനും bY [സഞ്ജു(സേന)]

Author : sanju Read All Parts 3.9K

''സാറ് അന്നെന്നോട് ഒരു ചോദ്യം ചോദിച്ചില്ലേ ? അന്ന് മുതൽ അതെന്റെ മനസ്സിൽ കിടക്കുന്നുണ്ടായിരുന്നു ,മോനോടും ചോദിച്ചപ്പോൾ സാറെങ്കിലും അറിഞ്ഞിരിക്കട്ടെ എന്ന് പറഞ്ഞു .അന്നത്തെ ചോദ്യത്തിനുള്ള ഉത്തരം സാറിന്റെ മെയിലിൽ ഉണ്ട് .വായിച്ചിട്ടു സാറ് തന്നെ ബാക്കി തീരുമാനിച്ചാൽ മതി ''

ജി മെയിൽ തുറന്നപ്പോൾ രമണി ജയദേവ് എന്ന ഐ ഡി യിൽ നിന്നും മെയില് വന്നിട്ടുണ്ട് ,ആകാംഷയോടെ അത് ഓപ്പൺ ചെയ്തു .


''വേശ്യയും മകനും ''

കിഴക്കേ പാടത്തിനു അപ്പുറത്തു ഓട്ടോ നിർത്തി ഇറങ്ങുമ്പോൾ കണ്ണുകൾ ആകാംക്ഷയോടെ വീടിനു ചുറ്റും തിരയുകയായിരുന്നു.താൻ എവിടെയെങ്കിലും പോയിരിക്കുകയാണെങ്കിൽ ഏതെങ്കിലും വാഹനത്തിന്റെ ശബ്ദം കേട്ടാൽ മതി രണ്ടും വീടിന്റെ മുറ്റത്തെത്തും , കാണുന്നില്ലല്ലോ ,,,,അവളുടെ മനസ്സൊന്നു പിടച്ചു ,അതാ മോള് മുറ്റത്തേക്ക് ഇറങ്ങി വരുന്നു ,അമ്മയാണെന്ന് മനസ്സിലായതോടെ അവൾ സന്തോഷത്തോടെ കയ്യുയർത്തി വീശി ഓട്ടോയുടെ അടുത്തേക്ക് ഓടി . ഹാൻഡ് ബാഗും , പലചരക്കു സാധനങ്ങൾ വാങ്ങിയ സഞ്ചിയും ഓട്ടോയിൽ നിന്നെടുത്തു വച്ച് .ഷോൾഡർബാഗിൽ നിന്നും അമ്പതു രൂപയെടുത്തു ഓട്ടോക്കാരൻ പയ്യന് നീട്ടി. ബാക്കി പത്തു രൂപ മടക്കി തരുമ്പോൾ അവൻ കയ്യിലൊന്നു അമർത്തി പിടിച്ചു..

'''ചേച്ചി എന്നെ ഓർമ്മയുണ്ടോ ? ,കഴിഞ്ഞ ആഴ്ച പാക്കരേട്ടൻ എന്നെയൊരു ട്രിപ്പിന് വിളിച്ചായിരുന്നു ,ചേച്ചിക്കോർമ്മയില്ലേ ഒരു കഷണ്ടിക്കാരൻ അയാളെ എത്തിച്ചത് ഞാനായിരുന്നു ''

,'' ഓ അതൊക്കെ നീ പാക്കരേട്ടനോട് പറഞ്ഞ മതി ''

ഇവനെയൊന്നും വെറുപ്പിക്കാനും പറ്റില്ല , പിന്നെ പറ്റുന്ന പോലൊക്കെ ഉപദ്രവമായിരിക്കും . അത് കൊണ്ട് ചുണ്ടിൽ ചിരി വരുത്തി ,അതവന് ബലമായെന്നു അപ്പോൾ തന്നെ

💬 Comments

View all comments