Chapter Title : അപഥസഞ്ചാരങ്ങൾ-വേശ്യയും മകനും-2
കാമത്തെക്കാൾ പ്രണയമായിരുന്നു..ഓരോ തവണയും അമ്മ തന്റെ തൊഴിലിനിറങ്ങുമ്പോൾ ഉള്ളു പിടയുന്നു..എത്രയും വേഗം പഠനത്തോടൊപ്പം ഒരു തൊഴിൽ കണ്ടു പിടിക്കണം ,കുടുംബം പോറ്റാനായാൽ അന്നു മതിയാക്കിക്കും ഈ തൊഴിൽ. അതൊരു വാശിയായിരുന്നു. അങ്ങനെയാണ് ടൗണിലെ ശിവൻ ചേട്ടന്റെ തട്ടുകടയിൽ സഹായത്തിനു നില്ക്കാൻ തുടങ്ങിയത്.. ഓർമയില്ലേ അവിടെ വച്ചാണ് സാറിനെ ആദ്യം കണ്ടു മുട്ടിയത്. ശിവൻ ചേട്ടൻ തട്ടുകട നിർത്തിയപ്പോൾ അമ്മയോട് ആലോചിച്ചു കട ഏറ്റെടുത്തു..അതൊരു മാറ്റമായിരുന്നു. വർഷങ്ങളായി മക്കളെ പോറ്റാൻ വേണ്ടി ചെയ്തിരുന്ന വേശ്യ വൃത്തിയിൽ നിന്നും അമ്മ അന്നത്തോടെ വിട പറഞ്ഞു. അത്ഭുതപ്പെടുത്തിയത് പാക്കരേട്ടനാണ്. കാര്യം കേട്ടപ്പോൾ പുള്ളി സന്തോഷത്തോടെ പതിനായിരം രൂപയെടുത്തു കയ്യിൽ കൊടുത്തു.
''നിന്റെ നല്ല മനസ്സ് ദൈവം കാണും നിന്‍റെ വിഷമങ്ങളൊക്കെ മാറും. .എന്ത് ആവശ്യം വന്നാലും എന്നെ വിളിക്കണം''
...വെറും വാക്കായിരുന്നില്ല അത് തട്ടുകട തുടങ്ങി അധികം കഴിയും മുന്നേ അമ്മയെ മുൻപ് കൊണ്ട് പോയിട്ടുള്ള ഗുണ്ടകൾ കയറി പ്രശ്നമുണ്ടാക്കാൻ തുടങ്ങി...ആദ്യമൊക്കെ സഹിച്ചു ,പിന്നെ പിന്നെ ശല്യം സഹിക്ക വയ്യാതെയായി. ദിവസം അനിയത്തിയുണ്ടായിരുന്നു ;;ചേട്ടാ;ന്നുള്ള കേട്ട് നോക്കുമ്പോൾ ഒരുത്തൻ അവളുടെ പാവാടയ്ക്കു മുകളിലൂടെ ചന്തി പിടിച്ചു ഞെരിക്കുകയാണ് ,അമ്മയും ഞാനും കൂടി കയ്യിൽ കിട്ടിയതെല്ലാം വച്ച് അവനെ അടിച്ചു ,നിന്നെയല്ലാം കാണിച്ചു തരാമെന്നു പറഞ്ഞു അവൻ ഇറങ്ങിയോടി . അതോടെ പാക്കരേട്ടനെ വിളിച്ചു. കാര്യം പറഞ്ഞു..നേരം വെളുക്കും മുന്നേ അവന്മാർ വീട് തേടിയെത്തി മാപ്പു പറഞ്ഞു.നേരത്തെ പറഞ്ഞ കോളനി യിലെ പിള്ളേര് ആ ടീമിനെ രാത്രി തന്നെ പൊക്കി കൈകാര്യം ചെയ്തു .അതോടെ സമാധാനമായി നടത്താൻ പറ്റി .
അമ്മയ്ക്ക് ചെറുപ്പത്തിൽ ഹോട്ടൽ പണി ചെയ്തിട്ടുള്ള പരിചയവും ,കൈപ്പുണ്യവും കൂടിയായപ്പോൾ കച്ചവടം കൂടി ,..രണ്ടു മൂന്നു കൊല്ലം കൊണ്ട് ഒരഞ്ചു സെന്റ് സ്ഥലം വാങ്ങിക്കുന്ന നിലയിലേക്കെത്തി ,അതിനിടയ്ക്കാണ് അച്ഛന്റെ മരണം, കള്ളുകുടിയൊക്കെ കുറച്ചു തട്ടുകടയിൽ വന്നിരിക്കാൻ തുടങ്ങിയതാണ് ,'അമ്മ ശരീരം വിൽക്കാൻ പോകാതെയായപ്പോൾ തൊട്ടു ആളാകെ മാറിയിരുന്നു ,സന്തോഷവും, ചിരിയും ഒക്കെയായി അമ്മയും അച്ഛനും ഒരുമിച്ചിരിക്കുമ്പോൾ ഞാൻ പതിയെ പുറത്തേക്കു നടക്കും ,എത്രയോ വർഷത്തിന് ശേഷമാണ് അച്ഛൻ മക്കളുടെ കാര്യങ്ങളെ കുറിച്ച് തിരക്കുന്നതു
💬 Comments
View all comments