0%

Chapter Title : അപൂർവ 3 [Dark Prince]

Author : Dark Prince Read All Parts 729

മുത്തശ്ശി പുറത്ത് വന്നു

മുത്തശ്ശി ഞാനും ഏട്ടനും ഒരു റൂം എടുത്തോളാം എന്റെ കൂടെ കൂടാൻ ദേവു പറഞ്ഞതും

വേണ്ട ഇവിടെ ഇഷ്ട്ടം പോലെ മുറിയുണ്ടല്ലോ

ഞാൻ ദേവുവിനെ വല്ല കാര്യോണ്ടോ എന്ന് നോക്കി

അതിനവൾ പോടാ ഏട്ടാ എന്ന് വിളിച്ചു തിരിഞ്ഞു നടന്നു

ഇവിടെ മുറപ്പെണ്ണുങ്ങളിലാരെങ്കിലും ചേട്ടനെ അടിച്ചെടുക്കുമോ എന്നായിരുന്നു ദേവുവിന്റെ പേടി

പിന്നെ ഏട്ടന്റെ മണവും ആസ്വദിച്ചു കിടക്കാമായിരുന്നു..

ഷിറ്റ് മുത്തശ്ശി പ്ലാൻ പൊളിച്ചു

"ആദി റൂമിലേക്കെത്തിയതും ദേവു ഓടിവന്നു ഏട്ടാ മറക്കണ്ട കണ്ണിലെ ലെൻസ് ഞാൻ തന്ന സ്പ്രൈ ഇത് രണ്ടും ഉപയോഗിച്ചോണം...!

ഓക്കേ തമ്പുരാട്ടി

ആദി തന്റെ അനിയത്തിക്ക് തന്നോടുള്ള സ്നേഹവും പൊസ്സസ്സീവ്നെസ്സ് മനസിലാക്കി പറഞ്ഞു ദേവു മറ്റൊരു കണ്ണിലാണ് ആദിയെ കാണുന്നതെന്ന് അവനറിയില്ല..

ദേവുവിനറിയാം അതുകൊണ്ടൊന്നും തന്റെ ഏട്ടന്റെ സൗന്ദര്യം മറക്കാൻ കഴിയില്ലെന്ന് എന്നാലും കുറക്കാമല്ലോ കുറച്ചു

ഞാൻ ഒന്ന് ഫ്രഷ് ആയി ഡ്രെസ്സ് മാറ്റി പുറത്തേക്ക് വന്നതും

ആദിയേട്ട ഞങ്ങളോടൊന്നും മിണ്ടില്ലേ

ദേവുവിന്റെ പ്രായമുള്ള കുറച്ചു പെൺകുട്ടികൾ അടുത്തേക്ക് വന്നു

നിങ്ങൾക്ക് എന്നോടും മിണ്ടല്ലോ ഞാനല്ലേ ഇവിടുത്തെ ഗസ്റ്റ്‌ കണ്ണുചിമ്മി പറഞ്ഞു

ഞങ്ങളല്ലേ ഇപ്പൊ വന്നു മിണ്ടിയെ എന്നിട്ട

ഞാൻ ശ്രീ ലക്ഷ്മി ശേഖരചെറിയച്ഛന്റെയും വസുന്ദരയുടെയും ഇളയ മകൾ എനിക്കൊരു ഏട്ടൻ ഉണ്ട് ആള് ഇവിടെ ഉണ്ടായിരുന്നു പുറത്ത് പോയിക്കാണും പേര് മാനവ്

ഞാൻ അശ്വതി ഏട്ടന്റെ സവിതഅമ്മായിടെയും പ്രഭാകരൻ അമ്മാവന്റെയും മോളാ എനിക്ക് ഒരു എട്ടനും താഴെ ഒരു അനിയത്തിയും ഒള്ളു എട്ടന്റെ പേര് അർജുൻ അനിയത്തി അനശ്വര

പിന്നെ ഇത് ഏറ്റവും ഇളയ രമ്യ ചെറിയമ്മായിടെയും

💬 Comments

View all comments