0%

Chapter Title : അപൂർവ 3 [Dark Prince]

Author : Dark Prince Read All Parts 291

പെണ്ണിനെ ഞാൻ ഇങ്ങനെ നോക്കി നില്കുന്നത് ഈ വികാരം എന്താണെന്ന് മനസിലായില്ല അവൾ കൂപ്പിയ കൈകൾ അതുപോലെ വച്ചു നേരെ നടന്നു ഞങ്ങളുടെ അടുത്ത് നിന്നു എന്നിട്ട് എന്നെയും മനുവിനെയും തുറിച്ചു നോക്കി

ഞാൻ നന്നായിട്ട് ഇളിച്ചു കൊടുത്തതും അവൾ കൊല്ലാനുള്ള ദേഷ്യത്തോടെ എന്നെ നോക്കി പോയി

അവളുടെ പുറകുവശം തുളുമ്പി കളിക്കുന്നുണ്ട് നടക്കുമ്പോൾ

നീ അവളെ പ്രേമത്തോടെയോ കാമത്തോടെയോ നോക്കിയോ

നിനക്കെങ്ങനെ മനസിലായി

എനിക്കല്ല അവൾക് മനസിലായി അതാണ് നിന്നെ തുറിച്ചു നോക്കിയത്

എനിക്കിഷ്ട്ടായാടാ അവളെ ആദ്യമായിട്ടാ ഒരാളോട് ഇഷ്ട്ടം തോന്നുന്നേ

എന്നാ നിനക്ക് ആദ്യപ്രണയം കിട്ടാൻ യോഗമില്ല

മറന്ന് കളഞ്ഞേക്ക്

എന്തിന് ഞാൻ പോയി പ്രെപ്പോസ് ചെയ്യട്ടെ

മണ്ടത്തരം ചെയ്യല്ലേ നിനക്കിവിടുത്തെ കാര്യമൊന്നുമറിയില്ല

നീ എങ്ങാനും ഇത് വേറാരൊടെങ്കിലും പറഞ്ഞാൽ അവര് നിന്നെ തല്ലി ഓടിക്കും

അതെന്തിന്

അതങ്ങനാ പിന്നെ ഒരു നാട് മുഴുവൻ ദേവിയുടെ തൊഴിയാകാൻ നേർച്ച വെച്ച പെണ്ണിനെ നീ നോകിയെന്നറിഞ്ഞാൽ അടിച്ചു കൊല്ലും നാട്ടുകാർ

എന്ന് കരുതി സ്നേഹിക്കാൻ പാടില്ലെന്നുണ്ടോ

ഉണ്ട് ദേവിയുടെ തോഴി ആകുന്നവൾ പ്രേമിക്കാനോ വിവാഹം കഴിക്കാനോ പാടില്ല

എന്ത് കൂറ ആചാരങ്ങളുള്ള നാട് "അച്ഛൻ പറഞ്ഞതിന്റെ പൊരുൾ ആദിക്ക് മനസിലായി തുടങ്ങി ഭംഗിയുടെയും ശാന്തതയുടെയും പുറകിൽ പതിഞ്ഞിരിക്കുന്ന അപകടം "

പിന്നെ അവൾ എന്ത് പറഞ്ഞോ അത് നടക്കും അതും അല്ല അവളെ കയറിപിടിക്കാൻ നോക്കിയവൻ ഉഗ്ര വിഷമുള്ള ഏതോ പാമ്പിന്റെ കടിയേറ്റ് മരിച്ചു അതിൽ പിന്നെ അവളെ അളന്നു നോക്കാൻ ഈ നാട്ടിലുള്ളവർ ധൈര്യപെടില്ല

അപ്പൊ ഇവളുടെ താമസം ഒകെ

ഈ അമ്പലത്തിലും കൽമണ്ഡപത്തിലുമൊക്കയാ

അവൾ പോയതും ആദിക്ക് എന്തോ നിരാശ തോന്നി ഇനിയൊരു നൂറു ജന്മം അവളെ നോക്കിയിരിക്കാൻ പറ്റിയിരുന്നെങ്കിൽ അവന്റെ മനം മന്ദ്രിച്ചു

എന്താ അവളെ പേര്

"പാർവതി "

അവളുടെ ഉണ്ടകണ്ണിനു പറ്റിയ പേര്

അവളെ കുറിച് പറഞ്ഞും ആലോചിച്ചും സമയം പോയതറിഞ്ഞില്ല പെട്ടന്ന് ഞാനും മനുവും വീട്ടിലേക്ക് തിരിച്ചു വന്നു

എവിടെയായിരുന്നു ഏട്ടാ എത്രനേരം ഞാൻ നോക്കി ഇരുന്നു നിങ്ങളെ പോലെ ഞാനും ഈ നാട്ടിൽ പുതിയതാ മനുവേട്ടൻ ആദിയേട്ടനെ

💬 Comments

View all comments