0%

Chapter Title : അപൂർവ 4 [Dark Prince]

Author : Dark Prince Read All Parts 607

ഉടനെ ഒരു ഉത്തരം കിട്ടി കഴപ്പ് അല്ലെങ്കിൽ ഇന്നലെ കണ്ട പെണ്ണിന് വേണ്ടി ഇത്ര കഷ്ട്ടപെടുവോ

ആ പാർവതി ഇവിടെയാണ്‌ താമസം എന്നറിഞ്ഞപ്പോ അവളെ ഒളിച്ചു കാണുവാൻ അല്ലെ നീ ഈ ചാടിത്തുള്ളി വരുന്നത് നാണമില്ലാത്തവനെ ഞാൻ എന്നോട് തന്നെ പറഞ്ഞു

നിനക്ക് അതുപറയാം പക്ഷെ പാർവതിയെ കണ്ടപ്പോൾ തന്നെ എന്തോ എവിടെയോ കണ്ട് മറന്ന മുഖം നന്നായി വര്ഷങ്ങളോളം പരിചയമുള്ള ഒരു ഫീൽ അതാണെനെ ഈ പാതിരാത്രി ഇവിടെ എത്തിച്ചത്

ഒരു വിധം അമ്പലത്തിൽ എത്തിയതും.

ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി പതിയെ പതുങ്ങി അകത്തേക്ക് കയറി ..

ഇവിടെ രാത്രി ആരുമില്ലേ... ആരുമില്ലാത്ത ആ വിജനതയിൽ നോക്കി സ്വയം പറഞ്ഞു അവിടെയുള്ള മണ്ഡമ്പത്തിലേക്ക് നോക്കിയതും

അവിടെ ഇരുട്ടിൽ പെട്ടന്ന് ഒരു രൂപം വിളക്ക് കത്തിച്ചു

വെളിച്ചം പരന്നതും ആദ്യം കണ്ടത് കുഞ്ഞു ചുണ്ടാണ് പിന്നെ പതിയെ വെളുത്തു ചുവന്ന മുഖം

പാർവതി

ഇവളെങ്ങനെയാണ് ഞാൻ വരുന്നത് കണ്ടത് പെട്ടു അല്ലെങ്കിലേ എന്നെ കാണുന്നത് കലിയാ ഇപ്പോ ഇതും കൂടെ ഒള്ളു തൃപ്തിയായി തിരിഞ്ഞു ഓടാൻ നിന്നതും

Mr ആദിത്യൻ ഇങ്ങു പോര് ഓടാൻ നിൽക്കേണ്ട

ഞാൻ ആണെന്ന് എങ്ങനെ മനസിലായി മിഴിഞ്ഞ്‌ വന്ന കണ്ണുകളോടെ അവളെ നോക്കിയതും പെട്ടന്ന് അവളുടെ പൊട്ടിച്ചിരി ഉയർന്നു കേട്ടു

കാൽപാതം മുതൽ തല വരെ ഒരു തരിപ്പ് കയറി ഇവൾ വല്ല യക്ഷിയുമാണോ ദൈവമേ അറിയാത്ത നാട്ടിൽ ഇറങ്ങി നടന്നതാ തെറ്റ്

അതെ.. ഞാൻ അതുപിന്നെ അല്ല ഞാൻ ആണെന്ന് എങ്ങനെ മനസിലായി ഒരു വളിച്ച ചിരിയോടെ ചോദിച്ചതും

💬 Comments

View all comments