Chapter Title : ലോകാവസാനത്തിലെ പ്രണയിനികൾ 1 [സിനിമാക്കാരൻ]
എവിടേക്കാണ് കൊണ്ടുപോകുന്നത്?”
“ഈ വീടിന് പുറമെ കാണുന്നതിനേക്കാൾ വലിയൊരു രഹസ്യമുണ്ട്.”
ആ രണ്ടാമത്തെ വാതിൽ തുറന്നപ്പോൾ അത് മറ്റൊരു വലിയൊരു ഭൂഗർഭ ബങ്കറിലേക്കാണ് തുറന്നത്. വീടിനേക്കാൾ വലിയ ആ ബങ്കറിൽ താമസിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. ലിവിങ് റൂം, ജിം, അടുക്കള, സെക്യൂരിറ്റി റൂം എന്നിവയെല്ലാം അവൻ അവൾക്ക് കാണിച്ചു കൊടുത്തു. ഒടുവിൽ അവൻ അവളെ കിടപ്പുമുറിയിലേക്ക് കൂട്ടി കൊണ്ടുപോന്നു. ബെഡിനടുത്തുള്ള ചെറിയ ടേബിളിൽ കുറെ സ്വിച്ചുകളും വാളിൽ മോണിറ്ററുകളും ഉണ്ടായിരുന്നു.
“ഇവിടെയാണ് നമ്മൾ താമസിക്കാൻ പോകുന്നത്. ഈ ബങ്കറിന് വലിയൊരു ന്യൂക്ലിയർ എക്സ്പ്ലോഷൻ പോലും താങ്ങാനുള്ള ശേഷിയുണ്ട്. ഉൽക്ക വീണാൽ പോലും ഇതിന് ഒന്നും സംഭവിക്കില്ല. ഇതിനുള്ളിൽ വെള്ളവും ശുദ്ധവായുവും ലഭിക്കാനുള്ള സംവിധാനങ്ങളുണ്ട്. ഉൽക്ക വീണാൽ അന്തരീക്ഷം വിഷമയമാകും. എന്നാൽ ഈ ബങ്കറിനുള്ളിൽ നമുക്ക് ആവശ്യത്തിന് സാധനങ്ങളും വെള്ളവുമുണ്ട്. വൈദ്യുതി നിലച്ചാൽ പ്രവർത്തിക്കുന്ന ജനറേറ്ററും ഇവിടെയുണ്ട്.”
“അതുകൊണ്ട് അമിത, വരാനിരിക്കുന്ന ദുരന്തത്തെ നമുക്ക് ഒരുമിച്ച് അതിജീവിക്കാം. നിന്നെ ആദ്യമായി കണ്ടതുമുതൽ എനിക്ക് നിന്നെ ഇഷ്ടമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിന്നോടൊപ്പം ജോലി ചെയ്തപ്പോൾ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങി., നീ എന്റെ കൂടെ ഒപ്പം ഉണ്ടാകുമോ? എന്നെപ്പോലെ ഒരാളുടെ കൂടെ ജീവിക്കാൻ നിനക്ക് താല്പര്യമുണ്ടോ?.”
“നിങ്ങൾ തമാശ പറയുകയാണോ? ഞാൻ എന്തിനാണ് എന്റെ തീരുമാനം മാറ്റുന്നത്? എന്നെ സ്നേഹിക്കുന്ന, എന്നെ അംഗീകരിക്കുന്ന ഒരാൾ എന്റെ കൂടെയുണ്ട്. മാത്രമല്ല, വരാനിരിക്കുന്ന ഉൽക്ക വീഴ്ചയിൽ നിന്ന് നമ്മൾ രക്ഷപ്പെടുകയും ചെയ്യും. തീർച്ചയായും ഞാൻ നിങ്ങളുടെ കൂടെ ഇവിടെയുണ്ടാകും അരുൺ! എന്തുതന്നെയായാലും ഞാൻ നിങ്ങളുടെ പെണ്ണാണ്!”
അമിത തന്റെ
💬 Comments
View all comments