Chapter Title : ലോകാവസാനത്തിലെ പ്രണയിനികൾ 1 [സിനിമാക്കാരൻ]
ആ ചോദ്യത്തിന് നേരിട്ട് മറുപടി നൽകാതെ അരുൺ പറഞ്ഞു, “നീ പറഞ്ഞത് ശരിയാണ് അമിത, സമയം വളരെ കുറവാണ്. അതുകൊണ്ട് നമുക്ക് പോകാം.” തുടർന്ന് അവൻ കാർ സ്റ്റാർട്ട് ചെയ്ത് നഗരത്തിലെ നല്ലൊരു റെസ്റ്റോറന്റിലേക്ക് വണ്ടി ഓടിച്ചു. അവർ ഡിന്നർ കഴിച്ച് ഒരു കുപ്പി വൈൻ പങ്കിട്ടു. ജീവിച്ചിരിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുന്നതിനാൽ പ്രായപരിധികളുടെ നിയമങ്ങളൊക്കെ അവിടെ അപ്രത്യക്ഷമായിരുന്നു. ഡിന്നർ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും അമിത നല്ലപോലെ സന്തോഷത്തിലായിരുന്നു. വൈൻ കഴിച്ചതിന്റെ ചെറിയൊരു ലഹരി അവളിലുണ്ടായിരുന്നു. “അരുൺ, ഞാൻ ഇതുപോലെ വൈൻ കുടിച്ചിട്ടില്ല.”
അവളെ നോക്കി ചിരിച്ചുകൊണ്ട് അരുൺ തന്റെ കൈകൾ അവളുടെ തോളിനു ചുറ്റും വെച്ച് അവളെ തന്നോട് ചേർത്തുപിടിച്ചു. “സാരമില്ല ബേബി. നീ എൻജോയ് ചെയ്യ്, ഈ രാത്രി നീ ഒരിക്കലും മറക്കരുത്.”
ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഈ രാത്രിയെക്കുറിച്ച് ഓർക്കാൻ പോലും സമയമില്ലല്ലോ എന്ന് അമിത മനസ്സിൽ ഓർത്തു. അരുൺ അവളുടെ താടിയിൽ പിടിച്ചുയർത്തിയപ്പോൾ അവൾ തല പിന്നിലേക്ക് ചാച്ചു. അവന്റെ ചുണ്ടുകൾ നൽകിയ ആ നനവുള്ള ചുംബനം അവൾ സന്തോഷത്തോടെ സ്വീകരിച്ചു.
അരുൺ അമിതയുടെ കാതിൽ മന്ത്രിച്ചു. “ലെറ്റസ് ഗോ അമിത?”
അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. “യെസ് അരുൺ, പക്ഷേ പോകുന്നതിന് മുമ്പ് എനിക്കൊരു കാര്യം പറയാനുണ്ട്. എന്നോട് ഇത്രയും സ്നേഹത്തോടെ പെരുമാറുന്ന ആദ്യത്തെ ആളാണ് നിങ്ങൾ. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. നമ്മക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് എന്നതിനാൽ, എന്റെ സർവ്വസ്വവും ഞാൻ നിങ്ങൾക്ക് തരാൻ തീരുമാനിച്ചു. എന്നെ നിങ്ങൾക്ക് എന്തുവേണമെങ്കിലും ചെയ്യാം. ഈ
💬 Comments
View all comments