Chapter Title : അപ്സരയുടെ ഓഡിഷൻ 1 [Rahul]
അവസ്ഥയാണ് അമ്മയുടേത്. ഓഫീസിലെ പൊങ്ങച്ചക്കാരായ ആന്റിമാരോടാണ് അമ്മയുടെ മത്സരം. അവരുടെ മുൻപിൽ ആളാവാൻ കിട്ടുന്ന ഒരവസരവും 'അമ്മ കളയാറില്ല.
നാണംകുണുങ്ങിയാണെങ്കിലും ഒരു അഭിനയമോഹിയാണ് ഞാൻ. സിനിമായാണ് സ്വപ്നം. ഒന്ന് രണ്ടു ഷോർട്ഫിലിമുകളിൽ അഭിനയിച്ചു. ഒന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. അമ്മക്കും എന്നെ അഭിനയിപ്പിക്കാൻ ഇഷ്ടമാണ്. കാശും പ്രശസ്തിയും ആണ് അമ്മയുടെ ലക്‌ഷ്യം. അച്ഛനും ചേട്ടന്മാരും അറിയാതെ 'അമ്മ എന്നെ ഓഡിഷൻസിനും കൊണ്ടുപോകാറുണ്ട്. ഇതുവരെ നല്ല അവസരങ്ങളൊന്നും ഒത്തുവന്നിട്ടില്ല.
കുറെ ഓഡിഷൻസിനൊക്കെ പോയെങ്കിലും അവർ പറയുന്ന കണ്ടിഷൻസ് ഒത്തുപോകാൻ പറ്റാത്തതുകൊണ്ട് തിരിച്ച പോരേണ്ടിവന്നു. എങ്ങനെയും എന്നെ ഒരു നായികയാക്കിയേ അടങ്ങു എന്നായി 'അമ്മ. അങ്ങനെയിരിക്കെ ചെന്നൈയിൽ നിന്ന് ഒരു ഓഡിഷന് ക്ഷണം വന്നു. പോയെ പറ്റൂ എന്ന് 'അമ്മ. കുറച്ചു സമാധാനം കിട്ടാൻ വേണ്ടി അച്ഛൻ മൗന സമ്മതം നൽകി.
അമ്മയുടെ ഓഫീസിലെ എന്തോ പരിചയം വഴി ആണ് ഈ ഓഡിഷൻ വന്നത്. മഹേഷ് എന്നാണ് പ്രൊഡ്യൂസറുടെ പേര്. ഒന്ന് രണ്ടു തവണ 'അമ്മ പറഞ്ഞിട്ടു ഞാനും ഫോണിലൂടെ മഹേഷ് അങ്കിളിനോട് സംസാരിച്ചു. ഒന്നും പേടിക്കേണ്ട ഇവിടെ വന്നാൽ മതി എല്ലാം ശരിയാക്കാമെന്നാണ് ആ അങ്കിൾ പറഞ്ഞത്. 'അമ്മ എന്റെ കുറെ ഫോട്ടോസൊക്കെ അയച്ചു കൊടുത്തിരുന്നു. പതിനെട്ടു വയസ്സ് ആയതേ ഉള്ളു എന്ന് പറഞ്ഞപ്പോൾ അവർക്കു വിശ്വാസമായില്ല ആദ്യം.
അങ്ങനെ ഞങ്ങൾ ചെന്നൈയിലേക്ക് തിരിച്ചു. ഞാനും അമ്മയും മാത്രം. 'അമ്മ പറഞ്ഞിട്ട് കുറച്ചു ഡ്രസ്സ് എല്ലാം വാങ്ങിച്ചു ഞങ്ങൾ പോകുന്നതിനു മുൻപേ. കുറെ ഇറുകിയ ടോപ്‌സും ലെഗ്ഗിൻസും ജീൻസും എല്ലാം. ചെന്നൈയിലേക്ക് തിരിച്ചപ്പോൾ അതിലൊരു ജീൻസും ടോപ്പും ആണ് ഇട്ടതു.
💬 Comments
View all comments