0%

Chapter Title : അറബിനാട്ടിൽ ആ സുന്ദരി

Author : Kambikathakal Read All Parts 1.8K

കഫത്തീരിയയിൽ മുടക്കിയ കാശ് അയാൾ തിരിച്ചു ചോദിച്ചു. അതാണ് ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ടിനു കാരണം. ഉണ്ടായിരുന്ന കാശെല്ലാം ചിലവാക്കിയ രുദ്രേഷ് ആകെ പ്രശ്നത്തിലായി. സുഹൃത്തിനു വേണ്ടി അയാൾ ഉണ്ടായിരുന്ന കാശൊക്കെ കൊടുത്തുവിട്ടു. ഇനി മറ്റൊരു പാർട്ണറെ കണ്ടെത്താതെ മുന്നോട്ടു പോകാനാവില്ല. സമയത്തിനു കാശു കൊടുക്കാത്തതു കൊണ്ട് ഇന്റീരിയർ കോണ്ട്രാക്റ്റർ കേസ് കൊടുക്കുമെന്ന ഭീഷണിയുമായി നിൽകുന്നു. അങ്ങനെ സംഭവിച്ചാൽ ഇപ്പോൾ ഉള്ള ജോലി കൂടെ ചിലപ്പോൾ പോയെന്നിരിക്കും

എത്രയാണ് പാർട്ണർഷിപ്പ്? ഞാൻ ചോദിച്ചു

മൊത്തം 80 ലക്ഷം രൂപയാണ്. രുദ്ര 40 ലക്ഷം മുടക്കി. ഇനി എന്തെങ്കിലും ഇല്ലാതെ മുന്നോട്ടു പോകാനാവില്ല.

ഞാൻ പാർട്ണറായാലോ? ഞാൻ വെറുതെ ചോദിച്ചതാണ്.

അവൾടെ മുഖം സന്തോഷം കൊണ്ടു തുള്ളിച്ചാടുന്നൊരു കൊച്ചു കുട്ടിയുടേതു പോലെയായി.

ആർ യൂ സീരിയസ്.. അവൾക്ക് വിശ്വസിക്കാനായില്ല എന്ന് തോന്നുന്നു

അതെ. 40 ലക്ഷം ഞാൻ മുടക്കാം. എനിക്കു എന്തെങ്കിലും ഒരു വരുമാനവുമാവുമല്ലോ. 40 ലക്ഷം എന്നെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. എന്റെ ശമ്പളം കാണിച്ചാൽ അതിന്റെ 5 ഇരട്ടി എങ്കിലും ലോൺ കിട്ടും.

യെസ്, ഞാൻ തീരുമാനിച്ചിരുന്നു. ഈ തങ്കക്കുടത്തിനെ കുറേ കാലം കൂടി കാണാമല്ലോ.

താഴെ വന്നു നിന്ന അവളുടെ മകനെ അവൾ വാരിയെടുത്തു പുണർന്നു. അവളുടെ കണ്ണ് നിറഞ്ഞൊഴുകുകയിരുന്നു അപ്പോൾ.

വൈകീട്ട് സംസാരിക്കാം. ഞാൻ വരുമ്പോൾ 10 ആവും നിങ്ങൾ ഉറങ്ങരുത്.

ഉറങ്ങുകയോ, എങ്ങനെ, ഞങ്ങളുടെ ജീവിതത്തിലെ വളരെ സുപ്രധാനമായ സന്ദർഭമല്ലേ ഇത്, ഞങ്ങൾ കിടന്നുറങ്ങിയാൽ പിന്നെ എന്താ ഉള്ളത്. അവൾ കണ്ണുനീരു സാരിത്തലപ്പു കൊണ്ട് തുടച്ചു.

അതു തുടക്കാനായി എന്റെ കൈ

💬 Comments

View all comments