Chapter Title : അരളി പൂവ് 10 [ആദി007]
ഒരു പരുതി വിട്ടുള്ള അടുപ്പത്തിനു അവൾ വഴി വെച്ച് കൊടുക്കാറില്ലായിരുന്നു.
ഇന്നും കുറെ വാചക അടിച്ചു ചെക്കൻ ബൈക്ക് എടുത്തങ്ങു പോയി.
അർച്ചന പതിയെ നടന്നു.പക്ഷെ ഗേറ്റ് കടക്കും മുൻപേ ദേവന്റെ കാർ അകത്തേക്ക് വന്നു.
അത് കണ്ടതും അവളുടെ മുഖം സൂര്യകാന്തിപോലെ വിടർന്നു.ദേവൻ അവളുടെ അരികിൽ കാർ നിർത്തി
"ഇന്നലെ കുറെ വട്ടം വിളിച്ചു എല്ലേ... സോറി അർച്ചന ഞാൻ ബിസി ആയിരുന്നു."
"സാരമില്ല സർ."
"ആട്ടെ എന്തിനാ വിളിച്ചത്..? "
"അത് സർ.എനിക്കൊരു കാര്യം "
അപ്പോഴേക്കും കൂടെ ജോലി ചെയ്യുന്ന കുറച്ചു പേർ ഓഫീസിൽ നിന്ന് വന്നു
"താനൊന്നു വെയിറ്റ് ചെയ്‌യയോ..?
ഞാൻ ഓഫീസിൽ കേറിയിട്ടു ഇപ്പൊ വരാം "
അവരെ കണ്ടതും ദേവൻ അർച്ചനയോടായി പറഞ്ഞു
"ഓക്കേ സർ "
കാർ പാർക്ക് ചെയ്തു ദേവൻ ഓഫീസിലേക്ക് പോയി.കൂടെ ജോലി ചെയുന്ന ആളുകൾ ദേവന് ഒരു ഈവെനിംഗ് വിഷ് നൽകി പുറത്തേക്ക് നടന്നു.ഒപ്പം അർച്ചനയ്ക്ക് ഒരു ബൈയും.
അൽപ സമയത്തിനുള്ളിൽ ദേവൻ പുറത്തേക്ക് വന്നു
"ഞാൻ പോസ്റ്റാക്കിയോ ഇയാളെ "
"ഇല്ല സർ "
"ഒരു ചായ കുടിക്കുന്നോ..? "
"ഹേയ് വേണ്ട സർ."
"ചുമ്മാ വാടോ. ദേ ആ ടീ ഷോപ്പ് വരെ വന്നാൽ പോരെ.തനിക്ക് സംസാരിക്കാം എനിക്കൊരു ചായയും കുടിക്കാം "
അടുത്തുള്ള റെസ്റ്റോറന്റ് ചൂണ്ടി ദേവൻ പറഞ്ഞു.
അത് തികസ്‌കരിക്കാൻ അർച്ചനയ്ക്ക് ആയില്ല.അവർ ഇരുവരും അവിടേക്കു നടന്നു.
റെസ്റ്റോറന്റിന്റെ ഒഴിഞ്ഞ കോണിൽ ഇരുവരും ഇരുന്നു. അർച്ചന എന്താണ് പറയാൻ പോകുന്നതെന്ന് ദേവന് നന്നായി അറിയാമായിരുന്നു. കാരണം ഇതൊക്കെ
💬 Comments
View all comments