Chapter Title : അരളി പൂവ് 11 [ആദി007]
ചേട്ടാ."
"മം "
"എങ്കിൽ ഞാനങ്ങോട്ട് "
"ശെരി പൊക്കോ. കാലത്ത് ഇങ്ങു എത്തണം "
വേലായുധൻ പുറത്തേക്ക് നടന്നു.അപ്പോഴേക്കും ദേവന്റെ ജീപ്പ് ഗേറ്റ് കടന്നു വന്നു.ദേവനെ കണ്ടപാടെ വേലായുധൻ ബഹുമാനപൂർവ്വം ഒന്ന് തൊഴുതു.ദേവൻ താൻ കണ്ടു എന്നർത്ഥത്തിൽ ഹോൺ മുഴക്കി.
വാഹനം കാർ പോർച്ചിൽ കൊണ്ട് നിർത്തി.
"ഇന്ന് നേരത്തെ ആണല്ലോ. എങ്ങും ഊര് ചുറ്റാൻ പോയില്ലേ "
"ഇല്ല എന്തേയ് ചുറ്റാൻ വരുന്നോ "
ജീപ്പിൽ നിന്നു ഇറങ്ങിയ ശേഷം ദേവൻ തുടർന്നു
"ആക്കല്ലേ "
"ദേ പിന്നെ ഒന്ന് നിന്നെ. "
"മം എന്താടോ..? "
"ഞാൻ നാളെ രാവിലത്തെ ട്രെയിന് പോകും നാട്ടിൽ "
ദേവൻ ഒരു നിമിഷം മൗനമായി.
"ഞാൻ നേരത്തെ പറഞ്ഞതല്ലേ. "
"മം ശെരിയാ. താൻ പൊയ്ക്കോ "
"വേലായുധനെ ഏൽപ്പിച്ചിട്ടുണ്ട് "
"മം ശെരി ശെരി. "
ദേവൻ അകത്തേക്കു നടന്നു.
ഓസ് അവിടെ ഇട്ടു പൈപ്പ് പൂട്ടി ദേവസി ദേവന്റെ പിന്നാലെ പോയി.അൽപ സമയത്തിനകം ദേവന് ചായ നൽകി
"ഞാൻ ഒരു മാസത്തിനു അകം ഇങ്ങു എത്തും "
"ഒരു വർഷം ആരുന്നേൽ കൊള്ളാരുന്നു "
ചായ മെല്ലെ കുടിച്ചു ദേവൻ മറുപടി നൽകി
"ഉവ്വ. ഞാനില്ലെങ്കിൽ കാണാം. "
"കാണാം കാണാം. ഒന്ന് പോടോ "
"ആ പിന്നെ മില്ലിലെ കണക്ക പിള്ള ലീവായിട്ടു അവിടുത്തെ കണക്ക് വെല്ലോം പോയി നോക്കിയോ..? "
"ശെടാ ഞാനതങ്ങു വിട്ടു പോയി "
"മം വിട്ടു പോകും പോകുമല്ലോ. അതൊന്നും നോക്കാൻ സമയമില്ലല്ലോ. "
"മതി
💬 Comments
View all comments