0%

Chapter Title : അരളി പൂവ് 2 [ആദി 007]

Author : ആദി 007 Read All Parts 432

ഒടുക്കത്തെ ശല്യം."

"അവൻ പിന്നെയും മെസ്സേജ് അയച്ചോ..?"
അല്പം ചിരിയോടെ നിർമല തുടർന്നു
"അത് നല്ലതല്ലേ "

"പ്ഫാ വൃത്തികെട്ടൊളെ.ഹം ഒരു ബോറൻ"

"ബോറൻ ഒന്നും അല്ലടി അവൻ ഒരു രസികനാ"

"എന്റെ ഈശ്വര. ടി പട്ടി എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് കേട്ടോ. ആദ്യം വാട്സാപ്പിൽ ആരുന്നു. ഞാൻ റിപ്ലൈ കൊടുക്കാത്തൊണ്ട് ഇപ്പൊ ടെക്സ്റ്റ്‌ മെസ്സേജ് അയക്കുവാ അ കോഴി "

"എന്റെ അച്ചു പെണ്ണെ നീ ബീപി കൂട്ടാതെ. ചെക്കൻ നിന്നെ ഒന്ന് ട്യൂൺ ചെയ്യുവാ "
(ചിരി മറച്ചുകൊണ്ട് പറഞ്ഞു )

"എനിക്ക് അത് അറിയാം.അവനോട് ഇത് നിർത്താൻ പറഞ്ഞോണം കേട്ടല്ലോ "
അർച്ചനയുടെ ഓരോ വാക്കുകളിലും അലിയോടുള്ള അരിശം അല തല്ലി

"നീ പേടിക്കണ്ട ഞാൻ നാളെ അവനെ ഒന്ന് കാണട്ടെ പറയാം പോരെ "

"മം "
ഇത്തിരി ഘനത്തിൽ അർച്ചന ഒന്ന് മൂളി

"മസിലു പിടിത്തം നിർത്തടി പോത്തേ.ഞാൻ കാരണം നിനക്ക് ഒരു പ്രശ്നവും ഉണ്ടാവേല പോരെ "
കുറച്ചു വാത്സല്യം കലർത്തിയാണ് നിർമല അങ്ങനെ പറഞ്ഞത്

"മം ശെരി ശെരി.
(അർച്ചന ഒന്ന് തണുത്തു)
" നേരത്തെ വിളിച്ചപ്പോൾ നല്ല കട്ട ബിസി ആയിരുന്നല്ലോ. ആരോടാരുന്നു സൊള്ളൽ "

"അയ്യോ അടിയന്റെ കെട്ട്യോനാ സർ "

"പാവം റോയിച്ചായൻ.നിനക്ക്.... "

"അയ്യോ മതി മതി നിർത്തു... ഉപദേശം കേട്ടു മടുത്തു "
അർച്ചനയെ പറയാൻ അനുവദിക്കാതെ നിർമല തുടർന്നു
"കിച്ചു ഉറങ്ങീലെ അവനു പോയി കമ്പനി കൊടുക്കടി അച്ചു പെണ്ണെ. ഗുഡ്നൈറ്റ് "

"മം ഉവ്വ ഗുഡ്നൈറ്റ്

💬 Comments

View all comments