Chapter Title : അരളി പൂവ് 8 [ആദി007]
ഒന്ന് മൂളി.
"മസിലു വിടടി പോത്തേ"
പരമാവധി ഗൗരവം വരുത്താൻ നോക്കി എങ്കിലും അർച്ചന പൊട്ടി ചിരിച്ചു പോയി.
"എന്നാലും എന്റെ ഈശോയെ എന്നാ ഒരു ഗന്ധർവ്വനാ അത് "
നിർമല നെടുവീർപ്പെട്ടു
"എന്റെ പൊന്നു നിമ്മി അമ്മേ...ഞങ്ങളുടെ ഓഫീസിൽ ഒരു
മറിയ മേടം ഉണ്ട് എന്നെക്കൾ ഇളയതാ പക്ഷെ നല്ല കൂട്ട.ഞാൻ പുള്ളിക്കാരിയോട് ഈ ഗന്ധർവ്വ കാര്യം പറഞ്ഞതാ.സാറ് ഡീസന്റ് ആണെന്ന ആ കൊച്ചു പറഞ്ഞെ.ഇനി എങ്കിലും ഇതൊന്നു കള പ്ലീസ്"
"ഓ ശെരി ശെരി കളഞ്ഞു പോരെ.പിന്നേ കിച്ചുവിന്റെ കാര്യം എന്തായടി ?"
"ഞാൻ ഇന്നെലെക്കൂടി അമ്മയെ വിളിച്ചത.സ്ഥലം നോക്കാനൊക്കെ ആളുകൾ ഉണ്ട്.പക്ഷെ കച്ചോടം ആവുന്നില്ലന്ന പറഞ്ഞെ"
"എല്ലാം ശെരി ആവൂടി."
"മം "
"ശെരിക്കും വന്ന കാര്യം പറഞ്ഞില്ല "
"മം ...എന്തിനാ മോളെ ഈ മുഖവുര.കാര്യം പറ "
"എനിക്കു മിക്കവാറും ട്രാൻസ്ഫർ ആകുമടി "
അർച്ചന ഒന്നു ഞെട്ടി അവളുടെ മുഖം ഒന്ന് ഇരുണ്ടു.ഈ ഒരു വാർത്ത അവൾ തീരെ പ്രതീക്ഷിച്ചില്ലായിരുന്നു.
"എവിടേക്ക് ..?"
"മിക്കവാറും ബാംഗ്ലൂർ ആവും വിത്ത് പ്രൊമോഷൻ"
നിർമലയുടെ വാക്കുകൾക്ക് തീരെ പ്രസരിപ്പ് ഉണ്ടായിരുന്നില്ല.
"ആഹാ അത് കൊള്ളാല്ലോ..."
സങ്കടം ഉള്ളിൽ ഒതുക്കി അർച്ചന സന്തോഷത്തോടെ പറഞ്ഞു
"മോള് അധികം സന്തോഷിക്കണ്ട.3,4 മാസം കഴിഞ്ഞേ കാണാത്തൊള്ളൂ.എന്നതായാലും കിച്ചൂന്റെ സർജറി ഒക്കെ കഴിഞ്ഞു ഹാപ്പി ആയിട്ടേ ഞാൻ പോവു"
അപ്പോഴേക്കും അർച്ചന നിര്മലയെ കെട്ടിപിടിച്ചു.നിർമല തിരിച്ചും
അർച്ചനയുടെ ഉള്ളിലെ സങ്കട കടൽ നിർമലക്ക് മനസ്സിലായിരുന്നു
അൽപ നേരം കഴിഞ്ഞപ്പോൾ
"എടി കൊച്ചേ ഒന്ന് മാറ്.ആരേലും വന്നു കണ്ടാൽ
💬 Comments
View all comments