Chapter Title : അരളി പൂവ് 8 [ആദി007]
ആരെയും ഒന്നും പറയാൻ പോയില്ല"
"മം ..പൊയ്ക്കോ പൊയ്ക്കോ "
കൊക്ക് തിരിഞ്ഞു നടക്കാനും
"ടാ ..നിന്നെ"
"മം എന്താ ..?"
"നീ അർച്ചനയോട് ഇങ്ങോട്ട് വരാൻ പറ"
"മം മം "
കൊക്ക് ഒന്ന് ചിരിച്ചു
"എന്തിനാടാ കോണക്കുന്നേ "
"ഹേയ് ഒന്നുല്ല "
മുഖത്തെ ചിരി പെട്ടന്ന് മാഞ്ഞു.കൊക്ക് പുറത്തേക്ക് പോയി.
"ചേച്ചിയെ വിളിക്കുനുണ്ട് ദേവൻ സർ "
പുറത്ത് വന്ന ശേഷം അർച്ചനയോട് പറഞ്ഞു
"മം എന്തിനാ ..?"
അർച്ചനയ്ക്ക് ടെൻഷൻ ആയി
"അറിയില്ല ചേച്ചി "
കൊക്ക് തന്റെ ക്യാബനിലേക്ക് നടന്നു.
അർച്ചനയ്ക്ക് ആകെ ഒരു പരവേശം.നിർമല പറഞ്ഞ കാര്യങ്ങൾ എല്ലാം അവളുടെ മനസിലേക്ക് വന്നു.തന്റെ ഡ്രസ്സ് നേരെ ആയിരിന്നിട്ടു കൂടി ഒന്നൂടി നേരെ ആക്കി.ദേവന്റെ ക്യാബിനിലേക്ക് പോയി
"മെയ് ഐ കമിങ് സർ "
അർച്ചന ഡോർ തട്ടി
"മം വരൂ "
അവൾ അകത്തേക്ക് ചെന്നു.അവളിലെ ടെൻഷൻ പതിന്മടങ്ങായി.എങ്കിലും അവളുടെ മുഖത്തു അത് വരുത്താതിരിക്കാൻ ശ്രദ്ധിച്ചു.
ദേവനെ കണ്ടപ്പോൾ തന്നെ അർച്ചനയ്ക്ക് വല്ലാത്ത ജ്യാളിതാ തോന്നി.
"ഇരിക്ക് "
ദേവൻ ഗൗരവത്തിൽ ആയിരുന്നു.
അർച്ചന ഇരുന്നു.ഏസി മുറി ആയിരുന്നിട്ടു കൂടി അവൾ വിയർക്കാൻ തുടങ്ങി.എന്തിനാവും അയാൾ വിളിപ്പിച്ചത് എന്നായിരുന്നു അവളുടെ മനസ്സിൽ ഉണ്ടായിരുന്നത്.
"അർച്ചനയ്ക്ക് അറിയാല്ലോ മറിയ ഇനി കാണില്ല കുറച്ചു നാൾ തോമസും കാണില്ല.നാച്ചുറലി വർക്ക് അൽപ്പം ഓവർലോഡ് ആവും."
"മം "
അർച്ചന അനുസരണയുള്ള കുട്ടിയെ പോലെ തലയാട്ടി
"ബാക്കി സ്റ്റാഫുകൾ അത് ഏറ്റടുത്ത് ചെയ്യേണ്ടി വരും .ഞാൻ പറഞ്ഞു വന്നത് ഇനി കുറച്ചു ദിവസം
💬 Comments
View all comments