Chapter Title : അരളി പൂവ് 8 [ആദി007]
വെച്ചു
"മം സ്ഥലം വിട് സ്ഥലം വിട്"
"ഓ ഞാൻ പോയേക്കാമെ.കിച്ചു താഴേന്നു വരാറായില്ലേ..?"
നിർമല പോകാൻ ആയി എഴുന്നേറ്റു
"എവിടെ..
ഇനി ഞാൻ പോയി കുത്തി പൊക്കണം"
അർച്ചനയും നിര്മലക്കൊപ്പം പുറത്തേക്ക് നടന്നു
"ടി പോത്തേ വീട്ടിലേക്ക് വരുവണേൽ നല്ല ബീഫ് ഒലത്തിയത് തരാം.മാമി പിശാശ് അറിയണ്ട"
"നിന്റെ കൂടെ ഈ പേടകത്തിലോ ..?"
ഗേറ്റിന്റെ മുന്നിൽ ഉള്ള ആക്റ്റീവാ സ്കൂട്ടർ ചൂണ്ടിക്കൊണ്ട് അർച്ചന ചോദിച്ചു
ലൈസൻസ് എടുത്തിട്ടില്ലങ്കിലും ഇട്ടാവട്ട ഓട്ടത്തിന് നിർമല വീട്ടിലെ സ്കൂട്ടറിൽ ആണ് വരുന്നത്.ബാലൻസ് ശെരിക്കും ഇല്ലെങ്കിലും സ്പീഡിന് ഒട്ടും കുറവില്ല.ഒരിക്കൽ അർച്ചനെ പിന്നിൽ ഇരുത്തി കൊണ്ട് പോയി തള്ളി ഇട്ടതാണ് കക്ഷി.രണ്ടു പേരുടെയും തൊലി അൽപ്പം പോയിരുന്നു അന്ന് ദൈവ ഭാഗ്യത്തിന് അത്രയേ സംഭവിച്ചുള്ളു എന്ന് പറയാം.
അതിൽ പിന്നേ അർച്ചന നിര്മലയോടോപ്പും സ്കൂട്ടറിൽ കേറിയിട്ടില്ല.
"യസ്സ് അർച്ചന ദിലീപ് "
"നൊ നിർമല.നീ എന്റെ കാലൻ ആവല്ലേ.പ്ലീസ് "
കൈകൂപ്പി അർച്ചന പറഞ്ഞു
"അപ്പോൾ എന്റെ കുട്ടിക്ക് ബീഫ് വേണ്ടാ ..?"
"അയ്യോ വേണ്ടാ.ഒന്നാമത് നിന്റെ കൂടെ ഈ പേടകത്തിൽ.
രണ്ടാമത് നിന്റെ താടക അമ്മായി അമ്മ.ഓഹ് വേണ്ടായേ "
നിർമല പൊട്ടി ചിരിച്ചു
"നിനക്ക് ഇങ്ങോട്ട് കൊണ്ടുവന്നോടാരുന്നോ എന്റെ നിമ്മി"
"ഐയ്യടി എന്നിട്ടും വേണം ആ മാമി സാദം എന്നെ പച്ചക്ക് തിന്നാൻ.നമ്മൾ ഇല്ലേ"
നിർമല പുറത്തേക്ക് നടന്നു അർച്ചനയോട് യാത്ര പറഞ്ഞു സ്കൂട്ടറിൽ കേറി പാഞ്ഞു.അർച്ചന തിരികെ അകത്തേക്ക് പോയി.
അവൾ അകത്തേക്ക് നടക്കുമ്പോഴും നിർമല പറഞ്ഞ വീഡിയോ ആയിരുന്നു മനസ്സിൽ.ആകെ ഒരു തരിപ്പ് അവളിൽ
💬 Comments
View all comments