Chapter Title : അരളി പൂവ് 9 [ആദി007]
ഇടാറില്ല.എന്നും 7 മണിയൊക്കെ ആവുമ്പോ ദേവസി ചേട്ടൻ വന്നു വിളിച്ചുണർത്താറാണ് പതിവ്.
പക്ഷെ ദേവൻ അങ്ങനെ എഴുനേൽക്കാറൊന്നും ഇല്ല.ചിലപ്പോ എഴുനേറ്റ് നായിക്കളോടോപ്പും കളിക്കും.അവറ്റകൾ ദേവന്റെ കൂടെ ചാടിയും ഓടിയും നടക്കും.
തലേന്ന് രാത്രിയിലെ ഹാങ്ങോവർ ഉണ്ടേൽ എഴുന്നേൽക്കുന്ന കാര്യം ബുദ്ധിമുട്ടാ.ദേവസി ചേട്ടൻ വിളിച്ചു വിളിച്ചു ഇരിക്കണം.എങ്ങനെ ആണേലും ഓഫീസിൽ പോകാം 10 മണി ഒക്കെ കഴിയും.അതിപ്പോ ഓഫീസ് മാത്രം അല്ല കേട്ടോ ദേവന്റെ വേറെ ഏത് സ്ഥാപനത്തിലേക്ക് ആയാലും അങ്ങനെതന്നെ.
കതക് തുറന്നതും ദേവസി ചേട്ടൻ ഒന്ന് ഞെട്ടി.ദേവൻ ഇതാ കുളിച്ചു ബാത്റൂമിൽ നിന്നു പുറത്തേക്ക് വരുന്നു.
"ശെടാ .ഇത് സ്വപ്നം വെല്ലോം ആണൊ.?"
ദേവസി ചേട്ടൻ ദേവനെ ഒന്ന് കളിയാക്കി
"വേണ്ട കൂടുതൽ ഇളക്കണ്ട കേട്ടോ "
"അയ്യോ...ഇങ്ങനെ ഒരു ദിവസം തന്നതിന് കർത്താവിനോട് നന്ദി.അല്ല എവിടേക്കാ ഇത്ര രാവിലെ ..?"
"ഒന്ന് മീൻ പിടിക്കാൻ എന്തേയ് ..പോരുന്നോ ..?"
"കൂടെ വന്നാൽ മാത്രം മതിയോ അതോ വലയും വള്ളവും ഇറക്കണോ..?"
"വലയും വേണ്ടാ വള്ളവും വേണ്ട.ഞാൻ ചൂണ്ട ഇട്ടോളാം താനൊന്നു പോയെ "
"ഓ അടിയൻ"
കാപ്പി മേശ പുറത്ത് ദേവസി ചേട്ടൻ അടുക്കളയിലേക്ക് നടന്നു"
പ്രഭാത ഭക്ഷണവും കഴിച്ചു ദേവൻ ഓഫീസിലേക്ക് പോയി.ഓഫീസിൽ കയറിയപ്പോൾ ഓരോ സ്റ്റാഫുകളും അയാളോട് ഗുഡ് മോർണിംഗ് പറഞ്ഞു തിരിച്ചു ആയാളും.എങ്കിലും ഓഫീസിൽ എത്തിയപാടെ ആദ്യം നോക്കിയത് അർച്ചനയെ ആണ്.അർച്ചനയുടെ വിഷ് ദേവൻ കേട്ടില്ല.ശ്രദ്ധ മുഴുവനും അവളുടെ ആ ചെച്ചുണ്ടിൽ തന്നെ ആയിരുന്നു.അതിവേഗം അവളെ ഒന്ന് സ്കാൻ ചെയ്തു ഓരോ ദിവസം കഴിയുംതോറും കൂടുതൽ കൂടുതൽ സുന്ദരി ആവുകയാണോ
💬 Comments
View all comments