0%

Chapter Title : അരളി പൂവ് [ആദി 007]

Author : ആദി 007 Read All Parts 1.2K
കിടന്ന കുട്ടൻ മെല്ലെ തലപൊക്കി "ഹലോ" "ഹലോ" മറുതലക്കൽ ഒരു ആണിന്റെ ശബ്‌ദം അർച്ചന ഒന്ന് പരുങ്ങി "ഞാൻ അലിയാടോ. രാവിലെ നമ്മൾ കണ്ടില്ലേ " "ഉം " ഓർമയുണ്ട് എന്ന മട്ടിൽ അവൾ ഒന്ന് മൂളി. {ഇവൻ എന്താ നിമ്മീസിന്റെ ഫോണിൽ} അവൾ മനസ്സിൽ ഒന്ന് ചിന്തിച്ചു "നിർമല മേടം ഇത്തിരി തിരക്കിലാടോ. എന്തേലും ഉണ്ടേൽ എന്നോട് പറഞ്ഞോ ഞാൻ മേടത്തിനോട് പറയാം" "ഇല്ല ഒന്നുമില്ല താങ്ക്സ്" അർച്ചന ഫോൺ കട്ട്‌ ചെയ്തു "മം ഹലോ ഹലോ. ശേ ഇവൾ ഫോൺ കട്ടാക്കിയോ" നിരാശയോടെ അലി പിറു പിറുത്തു {ഒന്നൂടി മുട്ടി നോക്കാം} അയാൾ മനസ്സിൽ കരുതി
അലി ഒന്നൂടി നിര്മലയുടെ ഫോണിൽ നിന്നും അർച്ചനയെ വിളിച്ചു. "ഹലോ " "ഹലോ അർച്ചന. അത്യാവശ്യം വല്ലതും ആണോ " സഹായ ഹസ്തം നീട്ടുന്ന മട്ടിൽ അലി ചോദിച്ചു. "ഹേയ് അല്ല.എങ്കിൽ ശെരി ഞാൻ ബിസിയാണ് " അർച്ചന ഫോൺ കട്ടാക്കി "ഹലോ ഹലോ..... നാശം പിന്നെയും കട്ടാക്കി ഹം " അർച്ചനയുടെ നമ്പറിലേക്കു നോക്കി അലി ഒന്ന് ഗൂഢമായി ചിരിച്ചു. "ഓരോ ബോറൻമാർ. ഈ സമയം ആയിട്ടും നിമ്മി എന്താ അവന്റെകൂടെ. എന്തേലും ചുറ്റി കളി കാണും. ഹം അത് എന്തേലും ആട്ടെ " അടുക്കളയിൽ നിന്നും കിച്ചുവിന് പാൽ കൊണ്ടുവരുന്നതിന്റെ ഇടയിൽ അവൾ ഒന്ന് പിറു പിറുത്തു പഠിച്ചുകൊണ്ടിരിക്കുന്ന കിച്ചുവിന്റെ അടുത്തേക്ക് ഒരു ഗ്ലാസ്‌ പാലും കുറച്ച് ടാബ്ലറ്റ്സും അവൾ നീട്ടി "വേണ്ട അമ്മേ ഇത് കൈപ്പാ" കിച്ചു വേണ്ട എന്ന മട്ടിൽ ഒന്ന്

💬 Comments

View all comments