Chapter Title : അരളിപ്പൂന്തേൻ 1 [Wanderlust]
കിച്ചാപ്പി എന്നത് വിളിപ്പേര് ആണ് കേട്ടോ.. അവൻ അവനെ വിളിക്കുന്നത് കിരൺ സി പി എന്നാണ്.. അത് രൂപാന്തരപ്പെട്ട് കിച്ചാപ്പിയായി. ഇടയ്ക്കിടയ്ക്ക് അവൻ ഓർമിപ്പിക്കുന്നത്കൊണ്ട് അവന്റെ വീട്ടുകാർ കിരൺ എന്നുള്ള പേര് മറന്നിട്ടില്ല. അല്ലെങ്കിൽ എല്ലാവരും വിളിക്കും കിച്ചാപ്പീന്ന്..
സമയം ഒത്തിരി വൈകിയതിനാൽ റോഡിൽ വാഹനങ്ങൾ കുറവാണ്. മംഗലത്ത് വീടിന്റെ ഗേറ്റ് താണ്ടി വണ്ടി വീട്ടുമുറ്റത്ത് വന്നു നിന്നു. മംഗലത്ത് വീട് എന്നെഴുതിയ ബോർഡ് തെളിഞ്ഞു. പത്തേക്കർ പുരയിടത്തിന് നടുവിൽ പഴമയുടെ പ്രതാപം വിളിച്ചോതുന്ന വലിയൊരു വീട്. 4 കിടപ്പുമുറികളും മറ്റ് എല്ലാ സൗകര്യങ്ങളും ഉള്ള എന്റെ സ്വർഗം. അച്ഛന്റെ സ്വപ്നവീട്. പത്തേക്കറിൽ ഒരിഞ്ച് പോലും തരിശാക്കി കളയാതെ എന്നും പൂത്ത് കായ്ച്ചു നിൽക്കുന്ന വൈവിധ്യങ്ങളുടെ പറമ്പ്. പുൽനാമ്പ് മുതൽ പക്ഷി മൃഗാധികൾ വരെ ഇന്നും സമൃദ്ധമായി വളരുന്ന ജൈവ ഫാം എന്ന് വേണമെങ്കിൽ ചുരുക്കി പറയാം. കൊടും വരൾച്ചയിലും തെളിനീർ നിറഞ്ഞൊഴുകുന്ന കുളവും, പച്ചപ്പും സമൃദ്ധിയും നിറമാടുന്ന എന്റെ സ്വർഗഭൂമിയിൽ തലയെടുപ്പോടെ നിൽക്കുന്ന വീടിന്റെ ഉമ്മറത്ത് മോനെയും കാത്ത് ഉറങ്ങാതെ ഇരിക്കുന്ന അമ്മയെ കണ്ടു. കാറിൽ നിന്നും ഇറങ്ങി വരാന്തയിലേക്ക് കാലെടുത്ത് വച്ചു. ലക്ഷിമുട്ടിയുടെ കണ്ണുകളിലെ തിളക്കം, 5 വർഷത്തിന് ശേഷം സ്വന്തം മോനെ കണ്ടതിൽ ഉള്ള സന്തോഷം... ഓടിച്ചെന്ന് അമ്മയുടെ കാലിൽ തൊഴുതു. എഴുന്നേറ്റ് നിന്ന് ലക്ഷ്മിക്കുട്ടീ എന്നും വിളിച്ച് കെട്ടിപിടിച്ചു. തലയിൽ വാത്സല്യത്തോടെ തടവികൊണ്ട് അമ്മ എന്റെ നെറുകയിൽ ഒരു മുത്തം തന്നു.
: ശ്രീക്കുട്ടാ മോനെ..... ഇപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ എന്റെ മോന്..
: അകലം കൂടുമ്പോൾ സ്നേഹം കൂടും എന്നല്ലേ
💬 Comments
View all comments