0%

Chapter Title : അരളിപ്പൂന്തേൻ 2 [Wanderlust]

Author : wanderlust Read All Parts 11.1K

ആദ്യായിട്ട് കാണുവാണോ

: അല്ല അമ്മേ… ഇവൾ ഇപ്പോഴും ഇങ്ങനത്തെ ഡ്രസ്സ് ഒക്കെ ആണോ ഇടുന്നത്

: അതെന്താടാ എനിക്ക് ഇതൊന്നും ഇട്ടൂടെ…

: എന്റെ മോനേ… നീ വന്നോണ്ടാണെന്ന് തോനുന്നു അവൾ ഇന്ന് പാവാട എടുത്തിട്ടത്.. അല്ലെങ്കിൽ എപ്പോഴും ഒരു ലെഗ്ഗിൻസും ബനിയനും ആണ്..ഇടക്ക് ഒരു ട്രൗസർ ഒക്കെ ഇടാനുണ്ട്.. കാണുമ്പോ എനിക്ക് തന്നെ എന്തോപോലെ ആവും

: ആഹാ… നീ പാച്ചൂന് പറ്റിയ പെണ്ണ്  തന്നെ… മൂപ്പര് ഹെവി ഫ്രീക്കൻ അല്ലെ

: അതൊക്കെ നിക്കട്ടെ… നീ ആദ്യം പെട്ടി തുറക്ക്. 5 കൊല്ലം നിന്നിട്ട് എന്താ എനിക്ക് കൊണ്ടുവന്നതെന്ന് കാണട്ടെ

ഗൾഫ് കാരന്റെ വീട്ടിൽ കാണുന്ന വല്ലാത്തൊരു ആഘോഷം ആണ് ഈ പെട്ടി പൊട്ടിക്കൽ. അതിന്റെ ആവേശം ഒട്ടും ചോരാതെ കണ്ണനും ലെച്ചുവും സാധനങ്ങൾ ഒക്കെ വാരി ടേബിളിൽ നിരത്തി. കണ്ണൻ ആദ്യമായിട്ടായിരിക്കും ഇങ്ങനൊക്കെ കാണുന്നത്. അവനുവേണ്ടി കുറേ  കളിപ്പാട്ടങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ആള് നല്ല ഹാപ്പിയായി. ലെച്ചു ആകെ വെപ്രാളം പിടിച്ച് എന്തോ പരതുകയാണ്.

: എന്താ ലെച്ചു.. നീ വിചാരിച്ച സാധനം കാണുന്നില്ലേ

: ശ്രീ… കളിപ്പിക്കല്ലേ.. എവിടെടാ എന്റെ കെട്ടിയോൻ കൊടുത്തുവിട്ട സാധനം

: അമ്മെ കണ്ടോ… അത് കാണാഞ്ഞിട്ട് പെണ്ണിന് ആകെ വെപ്രാളം പിടിച്ചല്ലോ..

: കൊടുക്കടാ ശ്രീകുട്ടാ… ചുമ്മാ അവളെ കളിപ്പിക്കാതെ

: തരാം… നീ ഇതിൽ പരതണ്ട… അത് എന്റെ ബാഗിലാ. റൂമിൽ ഉണ്ട്. കുറച്ചു കഴിഞ്ഞ് എടുക്കാടി പെണ്ണെ… നീയൊന്ന് അടങ്ങ്.

കണ്ണനെ കുളിക്കാൻ വിളിക്കാൻ സ്വപ്നേച്ചി വന്നു അവനെയും കൂട്ടി പോയി. അമ്മ

💬 Comments

View all comments