0%

Chapter Title : അരളിപ്പൂന്തേൻ 2 [Wanderlust]

Author : wanderlust Read All Parts 11K

പോലെയാണ് ഞങ്ങൾക്ക് അവരൊക്കെ. കാലത്ത് തന്നെ വീട്ടിൽ വന്ന് എന്നെ അന്വേഷിച്ചിട്ടാണ് അവരൊക്കെ പണികളിൽ മുഴുകിയത്. ഞാൻ നല്ല ഉറക്കമായതുകൊണ്ട് ഒന്നും അറിഞ്ഞില്ല. കാലത്ത് 4 മണിക്ക് തുടങ്ങുന്നതാണ് ചന്ദ്രേട്ടന്റെ ജോലികൾ. മൂന്ന് കറവ പശുക്കളും രണ്ട് കിടാങ്ങളും ഉണ്ട്. പാൽ കറന്ന് സൊസൈറ്റിയിൽ എത്തിച്ചിട്ടാണ് പുള്ളിക്കാരൻ കാലത്തെ ചായപോലും കുടിക്കുന്നത്. പശുവിനെ കുളിപ്പിക്കലും തൊഴുത്തു വൃത്തിയാക്കലും, തീറ്റകൊടുക്കലും ഒക്കെ പെണ്ണുങ്ങളുടെ ജോലിയാണ്. അപ്പോഴേക്കും ചന്ദ്രേട്ടൻ ആടിനും കോഴികൾക്കും ഒക്കെ തീറ്റ കൊടുത്ത് തൂമ്പയുമായി പറമ്പിലേക്ക് ഇറങ്ങിയിട്ടുണ്ടാവും.

ഞാൻ ചെല്ലുമ്പോൾ ആള് വാഴയ്ക്ക് മണ്ണേറ്റുകയാണ്. കണ്ട ഉടനെ തൂമ്പയൊക്കെ നിലത്തിട്ട് കയ്യും കഴുകി എന്നെയും വിളിച്ച് വീട്ടിലേക്ക് നടന്നു.

ചന്ദ്രൻ : സീതേ….ഇതാരാ വാനിരിക്കുന്നേന്ന് നോക്കിയേ…

ചന്ദ്രേട്ടന്റെ ഉച്ചത്തിലുള്ള വിളികേട്ട് സീതേച്ചിയും സ്വപ്നേച്ചിയും ആകാംഷയോടെ പുറത്തേക്ക് ഇറങ്ങിവന്നു.

സീത : ഉയ്യോ…. ശ്രീകുട്ടാ… ആളാകെ മാറിപ്പോയല്ലോ.

സ്വപ്ന : സത്യം… പെട്ടെന്ന് കണ്ടാൽ മനസിലാവില്ല അല്ലെ ഏട്ടാ…

ഞാൻ: അല്ല കണ്ണൻ എവിടെ….  അവൻ വലുതായി കാണുമല്ലോ ഇപ്പൊ…

സ്വപ്ന: അവൻ വലുതായി… നീ പോകുമ്പോ കുഞ്ഞല്ലേ.. ഇപ്പൊ ഒന്നാം ക്ലാസ്സിൽ ആണ്. സ്കൂളിൽ പോയിരിക്കുവാ. വൈകുന്നേരം വന്നാൽ ഉടനെ ഞാൻ വീട്ടിലേക്ക് പറഞ്ഞുവിടാം…

ചന്ദ്രേട്ടൻ : സീതേ നീ പോയി നല്ലൊരു ചായ എടുക്ക്… കുഞ്ഞ് എത്ര കാലം കഴിഞ്ഞ് വന്നതാ

ഞാൻ: അയ്യോ ചായ ഒന്നും വേണ്ട...ഞാൻ ഇപ്പൊ കഴിച്ചതേ ഉള്ളു … ഇത് എന്റേം വീടല്ലേ ചന്ദ്രേട്ടാ നിങ്ങൾ ഒരുമാതിരി അന്യനെപ്പോലെ പെരുമാറല്ലേ …

സീതേച്ചി…. ആള് എങ്ങനാ ഇപ്പൊ പഴയപോലെ അടിയൊക്കെ

💬 Comments

View all comments