0%

Chapter Title : അരളിപ്പൂന്തേൻ 2 [Wanderlust]

Author : wanderlust Read All Parts 11K

നീ ഒലിപ്പിച്ചോണ്ട് ബാക്കിൽ തന്നെ പോകുംന്നാ..

: പോട്ടെടാ പുല്ല്…

: നീ വാ ഒന്ന് പുറത്തൊക്കെ ഇറങ്ങിയിട്ട് വരാം… പിള്ളേര് ആരെങ്കിലും വായനശാലയിൽ ഉണ്ടാവും.

: നീ വിട്ടോ….. ആ ബാഗിൽ സാധനം ഉണ്ട്.. ബാക്കി ഒക്കെ സെറ്റാക്ക്. ഞാൻ രാത്രി ആവുമ്പൊ വരാം..

: സാധനം മാത്രം പോര… ഇന്നലെ എടുത്തുവെക്കാൻ പറഞ്ഞ ബിരിയാണി എന്തേ..

: നീ അത് കാര്യത്തിൽ പറഞ്ഞതാണോ… അത് ഉച്ചയ്ക്ക് എടുത്ത് സീതേച്ചിക്ക് കൊടുത്തു… കുറച്ച് ഞാനും തിന്നു..

നീ എല്ലാർക്കും ഓരോന്ന് പാർസൽ വാങ്ങിക്കോ...

: ആഹ്… അതൊക്കെ സെറ്റാക്കാം.. നിന്നെ ഏതിലാ വിളിച്ചാൽ കിട്ടുക… പഴയ സിം ഉണ്ടോ ഇപ്പൊ

: ആഹ് അത് പറഞ്ഞത് നന്നായി… നീ പോകുമ്പോ ഒരു സിം കൂടി എടുക്ക്. പഴേതോക്കെ വെടി തീർന്നിട്ട് കുറേ ആയി

: ആ... ചോയിച്ച് കെണിഞ്ഞല്ല… അല്ല മൈരേ ഞാൻ എന്തെല്ലാ ചെയ്യണ്ടേ.. ടെച്ചപ്പ് വാങ്ങണം, വെള്ളം വാങ്ങണം ഇനി സിമും എടുക്കണോ…. നിനക്കറിയോ ഇതൊക്കെ എന്റെ രാഷ്ട്രീയ ഭാവിയെ പ്രതികൂലമായി ബാധിക്കും…

: ഒന്ന് പോടാ മൈരേ… നിന്റെ രാഷ്ട്രീയത്തിൽ പറഞ്ഞിട്ടുണ്ടോ കള്ള് കുടിക്കരുതെന്ന്… പരസ്യമായി പാടില്ല.. അത്രല്ലേ ഉള്ളു..

കള്ള് വിറ്റ് സർക്കാരിന് കോടികൾ ഉണ്ടാക്കാം…. കുടിക്കുന്നതായിപ്പോയോ തെറ്റ്

: ഗുരുവേ… എല്ലാം ഞാൻ വാങ്ങിക്കോളാം… മോൻ ചാച്ചി ഒറങ്ങിക്കോ….

എന്തായാലും ഉറക്കം ഞെട്ടി… ഇനി ഒന്ന് താഴെ പോയി കുറച്ചു നേരം ഇരിക്കാം. നാല് മണി കഴിഞ്ഞപ്പോ കണ്ണൻ ഓടികൊണ്ട് മുറ്റത്തേക്ക് വന്നു. അവന് എന്നെ ഓർമയൊന്നും ഉണ്ടാവില്ല,

💬 Comments

View all comments