Chapter Title : അരളിപ്പൂന്തേൻ 3 [Wanderlust]
ടീച്ചർ പോലും വിചാരിച്ചു കാണില്ല ഇങ്ങനൊരു ഇൻട്രോ ഞാൻ പറയുമെന്ന്. ക്ലാസ്സിൽ ആകെ മൊത്തം ഇരുപതുപേരെന്തോ ഉണ്ടെന്ന് തോനുന്നു. അതിൽ ഒരു അഞ്ച് തരുണീമണികളും. അവരുടെ മുഖത്തേക്ക് എന്റെ ശ്രദ്ധ പോയതേ ഇല്ലെങ്കിലും ഇടക്ക് കണ്ണ് വെട്ടിച്ചു നോക്കുമ്പോൾ എല്ലാവരും ഭയങ്കര പ്രതീക്ഷയോടെ എന്നെ നോക്കുന്നുണ്ട്. വല്യേട്ടൻ സ്റ്റൈലിൽ നല്ലൊരു ഹീറോ പരിവേഷം തന്നെ കിട്ടി എല്ലാരുടെയും മുന്നിൽ. ടീച്ചർക്ക് പോലും എന്റെ മുഖത്തു നോക്കാൻ ചെറിയ ചമ്മൽ ഉള്ളതുപോലെ തോന്നി. ചിലപ്പോ എന്റെ പ്രായമേ അവർക്കും കാണൂ. എന്റെ ഓരോ പ്രാന്തിന് വീണ്ടും പഠിക്കാൻ തോന്നിയതിന് രേഖ കൊച്ചെന്തു പിഴച്ചു അല്ലെ ….
ആദ്യത്തെ ദിവസം ആയതുകൊണ്ട് ക്ലാസ്സൊന്നും ഇല്ല. എല്ലാവരും പരസ്പരം പരിചയപ്പെടലും കത്തിയടിയും ഒക്കെയായി സമയം പോയതറിഞ്ഞില്ല. ക്ലാസിന് വെളിയിൽ ഇറങ്ങിയപ്പോഴേക്കും നാട്ടിൽ ഉള്ള കുറച്ച് കൂട്ടുകാർ വന്നു എന്നെയും തേടി. അവരൊക്കെ എഞ്ചിനീറിങ് രണ്ടാം വർഷ വിദ്യാർഥികൾ ആണ്. ഞാൻ കൂടി കോളേജിൽ എത്തിയപ്പോഴേക്കും പിള്ളേരുടെ ലെവൽ ഒന്ന് മാറി. അവസാനം ഇതൊരു പൂരപ്പറമ്പ് ആവാതിരുന്നാൽ മതിയായിരുന്നു. അവരുടെ കൂടെ ക്യാന്റീനിൽ ഒന്ന് പോയി ഓരോ ചായയൊക്കെ കുടിച്ചു. അവിടുള്ള ഫൈനൽ ഇയർ പിള്ളേർക്കൊക്കെ എന്നെ പരിചയപ്പെടുത്തി കൊടുത്തു. എല്ലാവർക്കും ഒരു തരം അത്ഭുതം. കാരണം അവരാരും ഇത് പഠിച്ചിട്ട് ജോലികിട്ടിയ അധികം ആരെയും കണ്ടിട്ടില്ല. അല്ലേൽ തന്നെ ബി ടെക്കുകാരെ മുട്ടിയിട്ട് നാട്ടിൽകൂടെ നടക്കാൻ പറ്റുന്നില്ല. പുതിയ ട്രെൻഡ് പ്രകാരം ഇത് കഴിഞ്ഞവനൊക്കെ ഒരു ജോലിയും കിട്ടാതെ ബാങ്ക് കോച്ചിങ്ങിന് പോകുന്ന സമയത്താണ് എന്നെപ്പോലൊരു പൊട്ടൻ ഉള്ള ജോലിയും കളഞ്ഞിട്ട്
💬 Comments
View all comments