Chapter Title : അരളിപ്പൂന്തേൻ 3 [Wanderlust]
കാര്യങ്ങൾ ഒക്കെ സീതേച്ചിയുടെ ഡിപ്പാർട്മെന്റ് ആണ്. നട്ടുവളർത്തിയ പുല്ലിന് പുറമെ പറമ്പിലെ കളയും കൂടി പറിച്ചെടുത്താണ് പശുക്കൾക്ക് കൊടുക്കുന്നത്. അതുകൊണ്ട് പറമ്പ് എപ്പോഴും വൃത്തിയായിരിക്കും. സ്വപ്നയാണ് ബാക്കി വരുന്ന ആട് കോഴി താറാവ് ഒക്കെ പരിപാലിക്കുന്നത്. പിന്നെ കുറച്ച് മുയലും ഉണ്ട്. താറാവിന് നീന്തിത്തുടിക്കാൻ കെട്ടിയുണ്ടാക്കിയ കുളത്തിൽ ഈ അടുത്തായി മീൻ കൃഷിയും പരീക്ഷിക്കുനുണ്ട്. താറാക്കൂട്ടം നല്ലൊരു എയറേറ്റർ കൂടിയാണ്. കൃത്രിമ കുളത്തിൽ മീൻ കൃഷി ചെയ്യുന്നവർ വെള്ളത്തിലെ ഓക്സിജൻ നിലനിർത്താനായി മോട്ടോർ ഘടിപ്പിച്ച എയറേറ്റർ ആണ് ഉപയോഗിക്കുക. അതേ ഫലം തന്നെയാണ് കുളത്തിൽ നീന്തി തുടിക്കുന്ന താറാവും തരുന്നത്. ഉറവയുള്ള കുളത്തിന്റെ ഓവർ ഫ്ലോ ഈ കുളത്തിലേക്കാണ് കൊടുത്തിരിക്കുന്നത്, അതുകൊണ്ട് വെള്ളത്തിന് വലിയ കേടുപാടൊന്നും ഉണ്ടാവില്ല.
നൈറ്റി മുട്ടുവരെ കയറ്റിവച്ച് കുളത്തിലേക്ക് കാല് നീട്ടി വെള്ളം തേവിക്കൊണ്ട് ഇരിക്കുകയാണ് സ്വപ്ന. ഞാൻ അടുത്തെത്തിയിട്ടും ആൾക്ക് അനക്കമൊന്നും ഇല്ല. എന്തോ കാര്യമായ ആലോചനയിൽ ആണ്. ചെറു രോമങ്ങൾ ഇരുവശത്തേക്കും വകഞ്ഞുമാറിക്കൊണ്ട് വെള്ളത്തിന് വെളിയിലേക്ക് വരുന്ന അവളുടെ കാലുകൾക്ക് ഇരുനിറമാണ്. കൊലുസോ നെയിൽ പോളിഷോ ഒന്നുമില്ലെങ്കിലും നീണ്ട കാൽപാദം കാണാൻ പ്രത്യേക ഭംഗിയുണ്ട്. ആ കാലിലേക്ക് ഓരോ കൊലുസുകൂടി വന്നാൽ നല്ല ചേലാവും. ഇരു നിറമുള്ള കാലിൽ സ്വർണകൊലുസ് തൂങ്ങിയാടുന്ന കാണാൻ എന്തൊരഴകായിരിക്കും.
ഇനിയും ഓരോന്ന് ചിന്തിച്ചാൽ ചിലപ്പോ ആമ പുറംതോടിന് വെളിയിലേക്ക് തലപൊക്കുന്നപോലെ അവന്റെ ഒരു വരവുണ്ടാവും. അതുകൊണ്ട് മതി.
സ്വപ്നയുടെ പുറകിൽ പതുക്കെ കുനിഞ്ഞു നിന്ന് കയ്യിൽ കുറച്ചു വെള്ളമെടുത്തു… എന്താ ഒരു മണം. ഇന്നലെ വൈകുന്നേരം തേച്ച കാച്ചിയ എണ്ണയുടെ ആയിരിക്കും. പനംകുല പോലെ
💬 Comments
View all comments