0%

Chapter Title : അരളിപ്പൂന്തേൻ 5 [Wanderlust]

Author : wanderlust Read All Parts 6.6K

യാത്രയായി. കോളേജ് ബസ്സിൽ സംഗീതത്തിന്റെ അകമ്പടിയോടെ ഞങ്ങൾ മംഗലത്തുവീടിന്റെ പടിപ്പുരയിൽ എത്തി. ഞങ്ങളെ സ്വീകരിക്കാൻ വീട്ടിലുള്ള എല്ലാവരുമുണ്ട്. കണ്ണൻ ഗമയോടെ മുന്നിൽത്തന്നെയുണ്ട്. കിച്ചാപ്പിയും അഭിയുമെല്ലാം നേരത്തേ വീട്ടിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. പ്രകൃതിസ്നേഹം കിച്ചാപ്പിയുടെ ചുണ്ടുകളിലൂടെ ഒഴുകിയിറങ്ങി. ഒലക്കേടെ മൂഡ്, തെണ്ടികൾ രണ്ടും വായിനോക്കാൻ വന്നതാണെന്ന് എനിക്കല്ലേ അറിയൂ. വാഴയിലയിൽ തൂശനരി ചോറിലേക്ക് സാമ്പാറും മറ്റ് കറികളും വിളമ്പിയത് കുഴച്ചടിക്കുമ്പോൾ തുഷാരയുടെ കണ്ണുകൾ എന്നിലേക്ക് തന്നെ നോക്കിയിരിക്കുന്നത് ലെച്ചു അമ്മയെ വിളിച്ചു കാണിച്ചുകൊടുക്കുന്നുണ്ട്. പക്ഷെ എന്റെ കണ്ണുകൾ കിച്ചാപ്പിയിലേക്കാണ് പോയത്. അവന്റെ നോട്ടം മുഴുവൻ നീതുവിലേക്കാണ്. പെണ്ണിനെ അവൻ തീറ്റിച്ചു കൊല്ലുമെന്ന് തോനുന്നു. സ്നേഹം ഒഴുകി ഇറങ്ങുവാണല്ലോ, രണ്ട് പപ്പടമല്ലേ പെണ്ണിന് കൊടുത്തത്. ബാക്കിയുള്ളവർ ഒരുഗ്ലാസ് വെള്ളം ചോദിച്ചിട്ട് അവൻ കേൾക്കുന്നത്പോലും ഇല്ല. തെണ്ടി, അവസാനം പെണ്ണിന് വയറ്റിൽ ആവാതിരുന്നാൽ മതിയായിരുന്നു.

ഊണിന് ശേഷം എല്ലാവരെയും കൂട്ടി പറമ്പിലൂടെയുള്ള നടത്തത്തിൽ വഴികട്ടിയായി കണ്ണനുണ്ട്. ഏറ്റവും പുറകിൽ നടക്കുന്ന എന്റെ കൂടെത്തന്നെ ലെച്ചുവും കൂടി. അവളുടെ ഉദ്ദേശം വേറെയാണ്. നടന്നുകൊണ്ടിരിക്കുമ്പോൾ ലെച്ചു കാര്യമായി ടൈപ്പ് ചെയ്യുന്നത് കണ്ടാലറിയാം, എനിക്കുള്ള പണിയാണെന്ന്. മീൻകുളത്തിന് മുന്നിൽ എത്തിയ ഞങ്ങൾക്ക് ചന്ദ്രേട്ടന്റെ വക നല്ലൊരു കൃഷിയനുഭവം പങ്കുവച്ചു. കുളത്തിൽ നിന്നും എല്ലാവർക്കും ചൂണ്ടയിടാനുള്ള അവസരമുണ്ട്. പിടിക്കുന്ന മീനിനെ വൈകുന്നേരത്തെ അത്താഴത്തിന്റെ കൂടെ പൊരിച്ചടിക്കാം. എല്ലാവരും മത്സരിച്ച് ചൂണ്ടയിട്ടു. ക്ഷമ പഠിക്കാൻ ഇതിലും നല്ല മാർഗമില്ല. പക്ഷെ മീൻവളർത്തുന്ന കുളത്തിൽ ചൂണ്ടയിട്ടാൽ ക്ഷമയൊന്നും പഠിക്കില്ല കേട്ടോ, അതിന് ആറ്റിലോ പുഴയിലോ തന്നെ പോണം.. എന്നാലും ഒരു മീനെങ്കിലും ചൂണ്ടയിൽ കൊത്തിയാൽ കിട്ടുന്ന സന്തോഷം വേറെതന്നെയാണ്. ചൂണ്ടയുമായി എന്റെയരികിൽ

💬 Comments

View all comments