0%

Chapter Title : അരളിപ്പൂന്തേൻ 5 [Wanderlust]

Author : wanderlust Read All Parts 6.6K

പോയതും എന്റെ വയറൊക്കെ ഉള്ളിലേക്ക് വലിഞ്ഞു. നെഞ്ചിന് താഴേക്ക് ഒന്നുമില്ലാത്ത അവസ്ഥ. ഒരുമാതിരി ആകാശത്തൊട്ടിലിൽ കയറിയപോലുണ്ട്. ദൈവമേ ഇതാണോ പ്രണയം. അടിവയറ്റിൽ മഞ്ഞുവീഴുമെന്നൊക്കെ കേട്ടിട്ടുണ്ട്, ഇതിപ്പോ അടിവയറ്റിൽ പ്രളയമാണല്ലോ..

തുഷാരയുടെ കണ്ണുകൾ വിടരുന്നത് ഒരു മിന്നായം പോലെ കണ്ടു. വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന അവളുടെ കൈകൾ വിരലുകളെ ഒടിച്ചുകൊണ്ടിരുന്നു. കണ്ണുകൾ ഒരുകോണിലേക്ക് ഓടിമറയുമ്പോൾ ചുണ്ടിൽ ചെറുപുഞ്ചിരി വിടരുന്നു. രണ്ടുപേരുടെ കണ്ണുകളും പരസ്പരം ഉടക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു സ്ഫോടനം നടക്കുന്നുണ്ട്. വെള്ളത്തിലേക്ക് ഇറക്കിവച്ച അവളുടെ കാൽ വിരലുകൾക്ക് മുത്തമിട്ട് അകലുന്ന പരൽമീനുകളെപോലെ വെട്ടിത്തിളങ്ങുന്ന പാദസരം കാൽവെണ്ണയിൽ തൂങ്ങികിടക്കുന്നപോലെ എന്റെ മനസും തുലാസിലാടുകയാണ്. എണ്ണതേച്ച് കുളിക്കാൻ കെട്ടഴിച്ചുവിട്ട കേശഭാരം തുഷാരയുടെ മുഖത്തിന്റെ പാതി മറയ്ക്കുമ്പോൾ ഇളംകാറ്റിൽ പാറിപ്പറക്കുന്ന ചെമ്പൻ മുടിയിഴകൾ എന്റെ കവിളിൽ തീർക്കുന്ന കോരിത്തരിപ്പാണോ എന്റെ പ്രണയം…  ദൈവമേ ഇത്രയും അടുത്ത് ഒറ്റയ്ക്ക് കിട്ടിയിട്ടും എന്റെ തൊണ്ട വരണ്ടുകിടക്കുന്നതല്ലാതെ ഒരു വാക്കുപോലും പുറത്തേക്ക് വരുന്നില്ലല്ലോ.. അവൾ എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്ന് എന്റെ മനസ് ആഗ്രഹിച്ചുപോകുന്നു.

ഇതേസമയം തുഷാരയുടെ മനസും വല്ലാത്തൊരു നിശ്ചലാവസ്ഥയിൽ ഓരോന്ന് ചിന്തിച്ചുകൊണ്ടിരുന്നു…

ഈശ്വരാ.. ആവേശമൊക്കെ ചോർന്നുപോയോ, ഇത്രയും അടുത്ത് കിട്ടിയിട്ടും എനിക്കൊന്നും പറയാൻ പറ്റുന്നില്ലല്ലോ. ഏട്ടൻ എന്തെങ്കിലും ചോദിച്ചിരുന്നെങ്കിൽ…

ജീവിതത്തിൽ ആദ്യമായി പ്രണയത്തിന്റെ മധുരം അടുത്ത് കിട്ടിയിട്ടും എനിക്കൊന്നും ചെയ്യാനും പറ്റുന്നില്ലല്ലോ. എന്തെങ്കിലും പറയെടാ ചക്കരേ… എനിക്കാണെങ്കിൽ അടിവയറ്റിൽ എന്തോ ഉരുണ്ടുകൂടുന്നപോലുണ്ടല്ലോ…

അല്പനേരത്തെ മൗനം, കിളികളുടെ മധുര സംഗീതം, ഇളം കാറ്റ്, അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ, തുഷാര… എന്റെ സാറേ, ഇത് തന്നെ പ്രണയം.

: തുഷാരെ….

: ഉം…

വീണ്ടും മൗനം… ദൈവമേ എന്താ

💬 Comments

View all comments