Chapter Title : അരളിപ്പൂന്തേൻ 5 [Wanderlust]
അമ്മേ….
: എനിക്കൊന്നും അറിയില്ല മോനെ…. എല്ലാം ഉണ്ടാക്കിയത് ഇവര് രണ്ടാളുംകൂടിയാ.. നീ അവളോട് തന്നെ ചോദിച്ചോ
കസേര തള്ളി പുറകിലേക്കിട്ട് ഞാൻ എഴുന്നേറ്റ് നടന്നു… നടന്ന് പോകുമ്പോൾ ലെച്ചു എന്നെ കേൾപ്പിക്കാനായി ഉച്ചത്തിൽ തുഷാരയോട് പറയുന്നത് കേൾക്കാം….
: തുഷാരെ…. മീൻ പൊള്ളിച്ചത് എടുത്തില്ലല്ലോ…
: അയ്യോ ഞാൻ അത് മറന്നുപോയി…. ഇപ്പൊ എടുത്തിട്ട് വരാം.
ഓഹോ അപ്പൊ നാടൻ കോഴി മാത്രമല്ല, കരിമീൻ പൊള്ളിച്ചതും ഉണ്ടല്ലേ… മീൻ പിടിക്കാൻ ഞാൻ വേണം, തിന്നാറായപ്പോൾ എന്നെ ആർക്കും വേണ്ട അല്ലെ. കാണിച്ചുതരാം.
നേരെ അടുക്കളയിലേക്ക് വച്ചുപിടിച്ചു. വാഴയിലയിൽ പൊള്ളിച്ചുവച്ച കരിമീൻ മുഴുവനും ഒരു പ്ലേറ്റിലേക്ക് തട്ടി, ഉച്ചയ്ക്കത്തെ ചോറും കറികളും മറ്റൊരു പാത്രത്തിലും എടുത്ത് കുഴച്ചടിക്കാൻ തുടങ്ങി. അല്ലേലും ഈ ചിക്കൻ കറിയൊക്കെ എപ്പോഴാ ഉണ്ടായത്. എനിക്ക് വേണ്ട മൈര്…. ആരെങ്കിലും വരുന്നതിന് മുൻപ് കഴിച്ചു തീർക്കണം. ചോറും കറിയുമൊക്കെ വായിലേക്ക് കുത്തിക്കയറ്റി പാത്രവുമെടുത്ത് തിരിഞ്ഞതും മൂന്നാളും വാതിൽക്കൽ മൂക്കത്ത് വിരലുംവച്ച് നിൽക്കുന്നുണ്ട്. കണ്ട ഭാവം നടിച്ചില്ല. പാത്രങ്ങൾ കഴുകിവച്ച് അവരുടെ മുന്നിലൂടെ പോകാൻ നേരം ചുമ്മാ ഒരു ഏമ്പക്കം വിട്ടു. എന്നിട്ട് നീട്ടിവലിച്ചൊരു നിശ്വാസവും വിട്ട് വയറും തടവിക്കൊണ്ട് കോണികയറി…
: ഡാ…. നിനക്ക് വയറിളക്കം വരുമെടാ… പന്നി.
കണ്ടോ ആന്റി… പൊരിച്ചുവച്ച മീൻ മുഴുവൻ തിന്നിട്ട് വയറും തടവിക്കൊണ്ട് പോകുന്ന കണ്ടോ …
: പോടി…
റൂമിലെത്തി കിച്ചാപ്പിയെ വിളിച്ചപ്പോൾ അവന് സംസാരിക്കാൻ പോലും നേരമില്ലത്രേ. എന്നാലും ഇങ്ങനുണ്ടാവുമോ ഒരുത്തൻ. പെണ്ണിനെ അടുത്ത് കിട്ടിയപ്പോൾ തന്നെ ഒലിപ്പിച്ചോണ്ട് പോവാൻ അതിനും മാത്രം വലിയ
💬 Comments
View all comments