Chapter Title : അരളിപ്പൂന്തേൻ 5 [Wanderlust]
കണ്ട അവർ തിരിച്ച് പോകാനുള്ള പരിപാടിയാണ്. ഞാൻ സമ്മതിച്ചില്ലെങ്കിലും തുഷാര അവരോട് പോകാൻ പറഞ്ഞതോടെ രണ്ടും എന്നെ ഒറ്റയ്ക്കാക്കി സ്ഥലം കാലിയാക്കി. തുഷാരയെ ഒരു മണിക്കൂർ ഒബ്സർവേഷനിൽ നിർത്താനായി മറ്റൊരു മുറിയിലേക്ക് മാറ്റി. ഡ്രിപ്പ് ഇട്ട് കിടത്തിയിരിക്കുന്ന അവളുടെ അരികിൽ ഒരു കസേരയിൽ ഞാനും ഇരുന്നു. കിടക്കുന്നത് ഹോസ്പിറ്റലിൽ ആണെങ്കിലും ഏതോ റിസോർട്ടിലേക്ക് ടൂർ പോയപോലുണ്ട് തുഷാരയുടെ മുഖം കാണുമ്പോൾ. എന്റെ മുഖത്തുനിന്നും കണ്ണുകൾ എടുക്കുന്നതേ ഇല്ല. ചുറ്റുമുള്ളതൊന്നും അവൾ കാണുന്നില്ല. അവളുടെ കണ്ണുകളിൽ മുഴുവൻ ശ്രീലാലാണ്. ഇടയ്ക്ക് ലെച്ചു വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. നഴ്‌സ് വന്ന് പറഞ്ഞതുപ്രകാരം പുറത്തുപോയി തുഷാരയ്ക്ക് കുടിക്കാനായി ജ്യുസുമായി വന്നപ്പോഴേക്കും ഒരു ബോട്ടിൽ ഗ്ലൂക്കോസ് കഴിഞ്ഞിട്ടുണ്ട്. ബെഡിൽ ചാരി കിടക്കുന്ന തുഷാരയ്ക്ക് നേരെ ജ്യൂസ് നീട്ടിയപ്പോൾ അവൾക്ക് കൈ അനക്കാൻ പറ്റുന്നില്ലെന്ന്…
: സത്യം പറയെടി ഇത് നിന്റെ അടവല്ലേ… കൈക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ
: സത്യം ഏട്ടാ… കൈ ഭയങ്കര വേദന..
: എന്ന ഞാൻ ഡോക്ടറെ വിളിക്കട്ടെ..
: അതിനുള്ള മരുന്നൊക്കെ കുത്തികയറ്റിയിട്ടുണ്ട്… എനിക്ക് ദാഹിക്കുന്നു ജ്യൂസ് താ…
പെണ്ണിന്റെ ഓരോ വാശി. എന്തെങ്കിലും പറ്റിയാൽ കുട്ടികളുടെ സ്വഭാവമാണെന്ന് തോനുന്നു. കൊഞ്ചുന്ന കണ്ടില്ലേ… അവളുടെ ചുണ്ടിലേക്ക് പേപ്പർകപ്പ് മുട്ടിച്ചുകൊടുക്കുമ്പോൾ രണ്ട് കണ്ണുകളും എന്റെ കണ്ണിലേക്ക് നോക്കികൊണ്ടിരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്. കരിമഷിയിട്ട ആ കൺപോളകൾ പൂമ്പാറ്റ ചിറകുവെട്ടിക്കുന്നതുപോലെ പിടയ്ക്കുന്നത് കണ്ടിരിക്കാൻ പ്രത്യേക സുഖമുണ്ട്.
ഡിസ്ചാർജ് വാങ്ങി അവളെയും കൂട്ടി ബൈക്കിൽ പോകുമ്പോൾ തുഷാരയുടെ രണ്ട് കൈകളും എന്റെ മുതുകിൽ അമർന്നു. ആ കൈകളുടെ മാർദ്ദവം മുതുകിൽ അമരുമ്പോൾ
💬 Comments
View all comments