Chapter Title : അരളിപ്പൂന്തേൻ 5 [Wanderlust]
നിന്നെ അപമാനിക്കില്ല, ശ്രീലാല പറയുന്നേ….
ഏതവനെങ്കിലും കൂവിയാൽ… പൊന്നുമോനെ… നീയൊന്നും രണ്ടുകാലിൽ ഈ ക്യാമ്പസിന് പുറത്തുപോകില്ല. ഇതെന്റെ അഹങ്കാരമായിട്ട് കൂട്ടിക്കോ. ഇനി പുറത്ത് പോയാൽ തന്നെ കവലമുക്ക് കഴിഞ്ഞ് നീയൊന്നും വീട്ടിലേക്ക് പോവില്ല.
പറ… എന്താ തുഷാരയ്ക്ക് എന്നോട് പറയാനുള്ളത്… ഉറക്കെ എല്ലാവരെയും നോക്കി പറ….
: i….. love you ശ്രീയേട്ടാ…….
: അതേടാ… എന്റെ പെണ്ണാ തുഷാര. ഒരുവർഷമായിട്ട് ഞാൻ നെഞ്ചിൽ കൊണ്ടുനടക്കുന്ന എന്റെ പെണ്ണ്… ശ്രീലാൽ അവളെ ഇതേ വേദിയിൽ വച്ച് തല്ലിയിട്ടുണ്ടെങ്കിൽ അത് പൊറുക്കാനുള്ള മനസ് കാണിച്ച അവൾക്കില്ലാത്ത എന്ത് ചൊറിച്ചിലാടാ നിനക്കൊക്കെ. ഞാൻ പോയിക്കഴിഞ്ഞാലും ഇവൾ ഇനിയും ഒരുവർഷം ഇവിടെത്തന്നെ ഉണ്ടാവും. ഏതവനെങ്കിലും എന്റെ പെണ്ണിനെ കേറി ചൊറിയാൻ വന്നാൽ… ഞാൻ കേറി മാന്തും, നിന്റെയൊക്കെ കുടുംബത്ത് കേറി മാന്തും. ബാക്കി കൂടി പറ തുഷാരെ… വയറ് നിറയട്ടെ എല്ലാർക്കും.
: ഞാൻ മംഗലത്തുവീട്ടിൽ ശ്രീലാലിന്റെ പെണ്ണാ, നീയൊക്കെ വിളിച്ച് കൂവിയില്ലേ അഹങ്കാരിയെന്ന്…അതേടാ ഞാൻ അഹങ്കാരി തന്നെയാ, അത് ആണൊരുത്തൻ കൈപിടിച്ചു നടക്കാൻ കൂടെയുണ്ടെന്നുള്ള അഹങ്കാരമാണ്. ഒരു പെണ്ണ് ഒരാളോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ നീയൊക്കെ അപ്പോത്തന്നെ അവൾക്ക് വേശ്യ പട്ടം ചാർത്തികൊടുക്കുമോ… ആണുങ്ങൾ പഞ്ച് ഡയലോഗ് അടിച്ചാൽ ഹീറോയും, പെണ്ണ് പറഞ്ഞാൽ അഹങ്കാരിയും ആക്കുന്ന പൊതുബോധമാണ് ആദ്യം മാറേണ്ടത്. തെറ്റ് കണ്ടാൽ അവിടെ ആണെന്നോ പെണ്ണെന്നോ നോക്കാതെ ന്യായത്തിനൊപ്പം നിൽക്കുന്ന തലമുറ വളരണം.
വേദിയിൽ ഇരുന്ന പ്രിൻസിപ്പൽ സാർ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചതോടെ സദസ്സ് മുഴുവൻ അത് ഏറ്റുപിടിച്ചു. തുഷാരയുടെ കൈയും പിടിച്ച് ഞാൻ പുറത്തേക്ക് നടന്നുനീങ്ങിയപ്പോൾ ലെച്ചു ഞങ്ങളെയും
💬 Comments
View all comments