Chapter Title : അരളിപ്പൂന്തേൻ 7 [Wanderlust]
അവളുടെ ഉള്ളിലുള്ള മോഹം തുഷാരവഴി ഞാൻ അറിഞ്ഞു. രണ്ടു ദിവസത്തെ ക്യാമ്പിന് എന്റെ വീട്ടിൽ വന്നതുമുതൽ അവൾ മനസ്സിൽ കുറിച്ചിട്ടൊരു പേരിനെ അവൾ പോലുമറിയാതെ പ്രണയിച്ചുപോയി. പക്ഷെ ഇതുവരെ അവളുടെ പ്രണയം തുറന്ന് പറയാനുള്ള ധൈര്യം ഉണ്ടായില്ല. ഇനിയും പറഞ്ഞില്ലെങ്കിൽ ആരുമറിയാതെ മനസിന്റെ ഒരു മൂലയിൽ മാറാല പിടിച്ച് കിടക്കുമായിരുന്ന കിച്ചാപ്പിയോടുള്ള ഇഷ്ടം അവൾ തുഷാരയോട് പറയുവാൻ തോന്നിയത് എത്ര നന്നായി. തുഷാര ഇത് പറഞ്ഞുകഴിഞ്ഞ ഉടനെ ഞാൻ കിച്ചാപ്പിയെ വിളിച്ചുവരുത്തി. ബാങ്കിൽ നിന്നും ഓടിയെത്തിയ അവനു മാത്രമായി നീതുവിനെ വിട്ടുകൊടുത്ത് ഞങ്ങൾ വീണ്ടും പഴയകാല ഓർമ്മകൾ ചിക്കിചികഞ്ഞ് ഇരിക്കുമ്പോഴാണ് കുറച്ചുപേർ എന്നെ തേടി വന്നത്. വേറെ ആരുമല്ല, മുൻപ് ഞാൻ ദേഷ്യപ്പെട്ടിട്ടുള്ള കുറച്ചുപേരാണ്. തുഷാരയെക്കുറിച്ച് വൃത്തികേട് പറഞ്ഞതിന് മുൻപ് ഇവരുമായി കോർത്തത്തിൽ പിന്നെ ഇതുവരെ ഒരു പ്രശ്‌നം ഉണ്ടായിരുന്നില്ല. ഇതിപ്പോ എന്ത് ഭാവിച്ചുള്ള വരവാണോ എന്തോ…. അടിപിടിയാണെങ്കിൽ നിന്ന് കൊള്ളുക തന്നെ. വേറെ വഴിയൊന്നും കാണുന്നില്ല. അഞ്ചുപേരെ ഒറ്റയ്ക്ക് അടിച്ചിടാൻ ഞാൻ സൂപ്പർമാന്റെ ഷഢിയൊന്നും അല്ലല്ലോ ഇട്ടത്…
: ബ്രോ… ഒന്ന് വരുവോ… ഒരു കാര്യം പറയാനുണ്ട്
: ഓഹ് പിന്നെന്താ… വാ
അവരുടെ കൂടെ കുറച്ച് മാറിനിന്ന് സംസാരിച്ചപ്പോഴല്ലേ കാര്യം പിടികിട്ടിയത്. പിള്ളേർക്ക് നല്ലബുദ്ധി തോന്നി. അന്ന് പറഞ്ഞ കാര്യങ്ങൾ തെറ്റായിപ്പോയെന്ന് പറഞ്ഞ് കമ്പനി കൂടാൻ വന്നതാണ്. ഇവന്മാര് പക വച്ച് പെരുമാറുമോ എന്ന പേടിയുണ്ടായിരുന്നു മനസ്സിൽ ഇത്രയുംനാൾ. ഇനി തുഷാര ഒരു കൊല്ലം കൂടി ഇവിടെ പഠിക്കണമല്ലോ എന്നോർത്ത് ചെറിയ ടെൻഷൻ ഉണ്ടായത് മാറിക്കിട്ടി. അവസാന ദിവസം കിട്ടിയ നല്ല കുറച്ച് സൗഹൃദങ്ങൾ
💬 Comments
View all comments