Chapter Title : അരളിപ്പൂന്തേൻ 7 [Wanderlust]
പോയില്ലെങ്കിലും കാര്യങ്ങൾ നടക്കും. അവിടെ ജോലിക്കാരുണ്ട്. എങ്കിലും നമ്മുടെ സ്വന്തം സ്ഥാപനത്തിൽ പോയി ഇരിക്കുന്നതിന്റെ സുഖമൊന്ന് വേറെതന്നെയല്ലേ… ഉച്ചയായാൽ ബ്രേക്ക് തീരുന്നതുവരെ തുഷാര കടയിൽ ഉണ്ടാവും. അവൾ വന്നു കഴിഞ്ഞാൽ പിന്നെ അവിടത്തെ പൂർണ അധികാരി അവളാണ്. മുഴുവൻ സമയം അവിടെ ഇരിക്കുന്ന എന്നേക്കാൾ നന്നായി അവൾക്ക് കാര്യങ്ങൾ അറിയാം. അച്ഛന്റെ മോള് തന്നെ. നല്ല ബിസിനസ് മൈൻഡ് ഉണ്ട്. കാര്യങ്ങളൊക്കെ നോക്കി നടത്താനുള്ള ചുറുചുറുക്കും ഉണ്ട്. എന്തായാലും ഷോപ്പ് നല്ല വിജയമാണ്. പ്രതീക്ഷിച്ചതിലും കൂടുതൽ വരുമാനം ഷോപ്പിൽ നിന്നും വരുന്നുണ്ട്.
പതിവുപോലെ ഉച്ചയ്ക്ക് തുഷാരായെത്തി. അവൾ എന്റെ കൂടെയാണ് എന്നും ഊണ് കഴിക്കുന്നത്. ഷോപ്പിന് ഉള്ളിൽ തന്നെ ഒരു ഓഫീസ് മുറിയുണ്ട്. ടേബിളിൽ ഇരുവശത്തുമിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒരു രസമാണ്. പക്ഷെ പെണ്ണിന് ഒരു കുഴപ്പമുണ്ട്. കഴിച്ചു കഴിഞ്ഞാൽ കോളേജിലേക്ക് പോകാൻ ഭയങ്കര മടിയാണ്. ഉന്തി പറഞ്ഞുവിടണം.
: ഹലോ..വീണ്ടും ഇരിക്കാനുള്ള പ്ലാനാണോ… എഴുന്നേൽക്കെടി. സമയായി, കോളേജിൽ പോവാൻ നോക്ക്..
: പ്ലീസ് മുത്തേ… ഇന്ന് ക്ലാസ് കാട്ടാക്കാം
: ഇറങ്ങെടി…പോത്തേ.
: ആഹ്… ചെവിക്ക് പിടിക്കണ്ട, ഞാൻ പൊക്കോളാം…
പോകാൻ നേരം എന്നെനോക്കി കൊഞ്ഞനം കുത്താൻ മറന്നില്ല അവൾ. അവളുടെ ഓരോ സമയത്തുള്ള കളി കാണാൻ നല്ല ഭംഗിയാണ്. കുറുമ്പിയുടെ കൂടെ ഇരിക്കുമ്പോൾ സമയം പോകുന്നതറിയില്ല. ഓരോ കുസൃതി കാണിച്ചുകൊണ്ടിരിക്കും. വൈകുന്നേരം ലെച്ചു വരുന്നതുവരെയാണ് എന്റെ ജോലി. അത് കഴിഞ്ഞ് വീട്ടിലൊക്കെ പോയി കട അടക്കാൻ നേരത്ത് വീണ്ടും വരും. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. എന്താണെന്നറിയില്ല മീരയുടെ മെസ്സേജും കോളുമൊന്നും ഇപ്പൊ കാണാറില്ല. ചിലപ്പോ
💬 Comments
View all comments