0%

Chapter Title : അരളിപ്പൂന്തേൻ 7 [Wanderlust]

Author : wanderlust Read All Parts 5.8K

പേടിച്ചാലും കുഴപ്പമില്ലെടാ… നിന്റെ കയ്യിൽ കിട്ടിയാൽ പീഡിപ്പിക്കൽ അല്ലെ…

: ഒന്ന് പോടീ… രണ്ടാളും കേറിവാ വേഗം.

അലമാരയിൽ അടുക്കി വച്ചിരിക്കുന്ന തുണികളിൽ നിന്നും തുഷാരയ്ക്ക് പാകമായ ബനിയനും പാന്റും തന്നെ കിട്ടി. ഡ്രസ്സ് മാറിക്കഴിഞ്ഞ് അവളെയും കൂട്ടി ഞങ്ങൾ പറമ്പിലേക്കിറങ്ങി. ക്യാമ്പിന് വന്നപ്പോൾ എന്റെ കൂടെ ചുറ്റിക്കറങ്ങാൻ പറ്റാത്തതിന്റെ എല്ലാ വിഷമവും തീർത്തുകൊടുക്കണം. ചന്ദ്രേട്ടനും കുടുംബവും തോട്ടത്തിൽ ഓരോ പണികൾ ചെയ്യുന്നുണ്ട്. തുഷാര എല്ലാവരോടും അടുത്തിടപഴകുന്നത് കണ്ടാൽ പറയില്ല അവൾ ഈ വീട്ടിലെ അല്ലെന്ന്. അതുകൊണ്ട് എല്ലാവർക്കും തുഷാരയെ നന്നായി ഇഷ്ടപ്പെട്ടു. കണ്ണൻ അടുത്ത വീട്ടിൽ കളിയ്ക്കാൻ പോയിരിക്കുന്നത്കൊണ്ട് അവനെ മാത്രം കണ്ടില്ല. സ്വപ്നേച്ചി അരുമയോടെ വളർത്തുന്ന മുയൽ കുഞ്ഞുങ്ങളെ എടുത്തുപിടിച്ച് തുഷാര ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് അവളുടെ ഭംഗി കണ്ണിൽ പതിയുന്നത്. ചുവന്ന ബനിയനിട്ട് ഇരു കൈകളിലും വെളുത്ത മുയൽകുഞ്ഞുങ്ങളെ പിടിച്ചു നിൽക്കുന്ന അവളുടെ ചിരിച്ച മുഖം ക്യാമറയിൽ പതിഞ്ഞു. ഒപ്പം മനസിലും. ലെച്ചുവിന് പിന്നെ പക്ഷി മൃഗാദികളെയൊക്കെ പേടിയായതുകൊണ്ട് അവൾ ദൂരെ നില്കുകയല്ലാതെ അതിനെ ഒന്ന് തൊടുക പോലും ഇല്ല.

: ശ്രീകുട്ടാ…. നിന്റെ പെണ്ണ് വന്നതല്ലേ, എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കണ്ടേ നമുക്ക്

: ലെച്ചു പറഞ്ഞോ… മുയൽ ഫ്രൈ ആയാലോ

: : അത് വേണ്ട ഏട്ടാ… ഈ പാവങ്ങളെ എങ്ങനെ കൊല്ലാൻ തോന്നും.. നോക്കിയേ എന്ത് ക്യൂട്ടാ

: ലെച്ചു… ഈ പെണ്ണ് ശരിയാവില്ല കേട്ടോ…. എടി ഇതൊക്കെ ഇറച്ചിക്ക് വേണ്ടി വളർത്തുന്നതാ. നമ്മൾ തിന്നില്ലേലും തൂക്കം ആവുമ്പൊ ചന്ദ്രേട്ടൻ പിടിച്ച് മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കും

: അത് കുഴപ്പമില്ല…നിങ്ങൾ

💬 Comments

View all comments