Chapter Title : അരളിപ്പൂന്തേൻ 7 [Wanderlust]
ഓടി അകത്തേക്ക് കയറിയ എന്നെ റൂമിന് വെളിയിൽ നിർത്തിക്കൊണ്ട് തുഷാര കതകടച്ചു. ലെച്ചു അവളുടെ റൂമിലും കയറി. അവസാനം തുഷാര ഡ്രെസ്സൊക്കെ മാറി കതക് തുറന്ന് പുറത്തേക്ക് ഇറങ്ങാൻ നോക്കിയതും എന്റെ കൈകൾ അവളിൽ പിടുത്തമിട്ടു. കതകിനോട് ചേർത്തുനിർത്തി കുറ്റിയിട്ടു. ഈറനണിഞ്ഞു നിൽക്കുന്ന എന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന അവളുടെ കൺ പോളകൾ തുടരെ തുടരെ ചലിച്ചു. ആ കണ്ണിൽ നോക്കി നിന്നുകൊണ്ട് മുഖം പതുക്കെ തുഷാരയിലേക്ക് അടുത്തു. തുടുത്തു നിൽക്കുന്ന ഈറൻ ചുണ്ടുകളിലേക്ക് മുഖം അടുത്തതും അവളുടെ ശ്വാസഗതി ഉയർന്നു. ഇരുകൈകൊണ്ടും അവളെ എന്നിലേക്ക് ചേർത്തുപിടിച്ച് ആ തുടുത്ത ചുണ്ടുകളെ ചുണ്ടോട് ചേർത്ത് ദീർഘ ചുംബനം നൽകിയതും തുഷാരയുടെ കൈകൾ എന്നെ കെട്ടിപ്പുണർന്നു. പരസ്പരം കെട്ടിപിടിച്ച് നിൽക്കുന്ന രണ്ടുപേർക്കും ശ്വാസം മുട്ടുമെന്നായപ്പോൾ അവളിൽ നിന്നും അടർന്നു മാറിയ ഞാൻ കാണുന്നത് കിതച്ചുകൊണ്ട് നിൽക്കുന്ന എന്റെ കാന്താരിയെ ആണ്. ജീവിതത്തിലെ ആദ്യ അനുഭവത്തിൽ പകച്ചു നിൽക്കുന്ന തുഷാരയുടെ കണ്ണുകളിൽ നാണമോ, ഭയമോ, ആകാംക്ഷയോ… എന്താണെന്നറിയില്ല. വെള്ളയുടുപ്പിട്ട മാലാഖയെ കെട്ടിപ്പുണർന്ന് അൽപനേരം നിന്നതും ലെച്ചു പുറത്തുനിന്നും വാതിലിൽ ശക്തിയായി ഇടിച്ചുതുടങ്ങി….
: തുറക്കെടാ… ശ്രീകുട്ടാ, വേഗം തുറന്നോ.. അല്ലേൽ ഞാൻ ആന്റിയെ വിളിക്കും
: ഒരു മിനിറ്റ് ലെച്ചു…
: മതി ഏട്ടാ… വാതിൽ തുറക്കാം
കതക് തുറന്ന് ലെച്ചുവിന്റെ കണ്ടതും തുഷാരയ്ക്ക് വല്ലാതായി. അവളുടെ ജീവിതത്തിൽ ഇതുപോലൊന്നും മുൻപ് ഉണ്ടായിട്ടില്ലലോ, അതിന്റെയൊരു ചമ്മലാണ് പെണ്ണിന്. ലെച്ചു ചിരിച്ചുകൊണ്ട് രണ്ടുപേരെയും അടിമുടി നോക്കുന്നത് കണ്ട് എനിക്ക് തന്നെ എന്തോപോലെ ആയിപ്പോയി …
: മതിയെടി ലെച്ചു.. ഇങ്ങനെ നോക്കി
💬 Comments
View all comments