Chapter Title : അരളിപ്പൂന്തേൻ 8 [Wanderlust] [Climax]
എല്ലാവരും തിരക്കിലായിരിക്കും. കുളിയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ലെച്ചു എന്റെ കിടക്കയിൽ ഇരിപ്പുണ്ട്.
: എന്താ ലെച്ചു… നീ റെഡിയാവുന്നില്ലേ..
: സമയം ഉണ്ടെടാ.. നിന്നെ വിളിച്ചെഴുന്നേല്പിക്കാൻ വന്നതാ..
: ഓഹ്… പാച്ചു എവിടെ
: എണീറ്റില്ല. കാലത്താ വന്ന് കിടന്നത്.. കുറച്ച് സമയം ഉറങ്ങട്ടെ.
: നീ വാ.. എനിക്ക് വിശക്കുന്നു.
: നിക്കെടാ.. പോവല്ലേ
കുളിച്ച് ഈറനോടെ വന്ന എന്റെ ചുണ്ടുകളെ ലെച്ചുവിന്റെ ചുണ്ടുകൾകൊണ്ട് കീഴ്പെടുത്തി അവൾ എന്നെയും കെട്ടിപിടിച്ച് നിന്നു. നീണ്ട ആ ചുംബനത്തിലുണ്ട് എന്റെ ലെച്ചുവിന് എന്നോടുള്ള അടുപ്പം. എന്നിൽ നിന്നും അടർന്ന് മാറുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. കണ്ണ് തുടച്ചുകൊണ്ട് അവൾ എന്റെ രണ്ട് ചുമലിലും പിടിച്ച് അടിമുടിയൊന്ന് നോക്കി…. എന്നിട്ട് വീണ്ടും കെട്ടിപിടിച്ച് നിന്നു.
: ലെച്ചു…
: ഉം…
: എന്താ എന്റെ മോൾക്ക് പറ്റിയേ…
: പോടാ… എന്ത് പറ്റാൻ. കുറച്ച് കഴിഞ്ഞാൽ നിന്നെ ഇതുപോലെ ചെയ്യാൻ പറ്റുമോ. അവളെന്നെ ഓടിക്കില്ലേ
: പിന്നെ എന്തിനാ കണ്ണ് നിറഞ്ഞത്…
: അത് ഒന്നുമില്ല… നീ വന്നേ. എന്തെങ്കിലും കഴിച്ചിട്ട് വേഗം അമ്പലത്തിൽ പോയി വാ
: ലെച്ചു വരുമോ എന്റെ കൂടെ…
: വരണോ… എന്ന വാ..പാച്ചുവിനെ കൂടെ വിളിക്കട്ടെ
: വേണ്ട.. നീ മാത്രം മതി.. കിച്ചാപ്പിയും നീതുവും ഉണ്ടാവും. വേണേൽ കുറച്ചു പിള്ളേരെ കൂടി കൂട്ടാം
: എന്ന പോയി കഴിക്ക്.. ഞാൻ ഡ്രസ്സ് മാറ്റിയിട്ട് വരാം..
………..
ഈ അമ്പലത്തിൽ പോക്ക് എനിക്ക് പതിവില്ലാത്തതാണ്. പക്ഷെ ക്യാമറ മാൻ വിടുമോ. നല്ല കുറേ
💬 Comments
View all comments