അരളിപ്പൂന്തേൻ 6 [Wanderlust]
📝 Ongoing
👁 476901 views ❤ 914 likes 💬 87 comments
അരളിപ്പൂന്തേൻ 5
Aralippoonthen Part 5 | Author : Wanderlust | Previous Part
വേദിയിൽ ഇരുന്ന പ്രിൻസിപ്പൽ സാർ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചതോടെ സദസ്സ് മുഴുവൻ അത് ഏറ്റുപിടിച്ചു. തുഷാരയുടെ കൈയും പിടിച്ച് ഞാൻ പുറത്തേക്ക് നടന്നുനീങ്ങിയപ്പോൾ ലെച്ചു ഞങ്ങളെയും കാത്ത് വാതിൽപ്പടിയിൽ നിൽപ്പുണ്ട്… തുഷാര ഓടിച്ചെന്ന് ലെച്ചുവിനെ കെട്ടിപിടിച്ചു.
: തുഷാരേ…. നീ എന്റെ മാനം കാത്തു… കൂടെ എന്റെ അനിയന്റെ ജീവിതവും.
: അനിയനൊക്കെ എന്റെ കല്യാണശേഷം…അതുവരെ ഏട്ടനെ ലെച്ചുവിന്റെ ശ്രീകുട്ടനായി തന്നെ കാണാനാ എനിക്ക് ഇഷ്ടം..
ലെച്ചുവിന്റെ ഇടതും വലതുമായി ഞങ്ങൾ നടക്കുമ്പോൾ എന്റെ മനസ് വീണ്ടും പ്രക്ഷുബ്ധമായി… എന്താണ് ഇവർ രണ്ടുപേരും പറഞ്ഞതിന്റെ അർഥം…
……..(തുടർന്ന് വായിക്കുക)........
തുഷാരയെ യാത്രയാക്കി ലെച്ചുവിനേയും കൂട്ടി വീട്ടിലേക്ക് തിരിച്ചു. വണ്ടിയുടെ പുറകെ എന്നെയും കെട്ടിപിടിച്ചിരിക്കുന്ന അവളുടെ കൈകൾ പതിവിലും മുറുക്കിയാണ് പിടിച്ചിരിക്കുന്നത്. താടി തോളിൽ ചേർത്തുവച്ച് മുടിയിഴകളെ കാറ്റിൽ പറക്കാൻ തുറന്നുവിട്ടുകൊണ്ട് ഒന്നും മിണ്ടാതെയിരിക്കുന്ന അവളുടെ കണ്ണുകൾ വിടർന്നിനിരിക്കുന്നത് കണ്ണാടിയിലൂടെ കാണാം. ആയിരം ചോദ്യങ്ങൾ മനസിലുണ്ടെങ്കിലും ഒന്നും ചോദിക്കാതെ അവളെയുംകൊണ്ട് വീട്ടിലെത്തി.
ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അമ്മയും ലെച്ചുവുമാണെന്ന് അവരുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. കഴിച്ചുകഴിഞ്ഞ് കിടക്കാൻ നേരം ലെച്ചു
💬 Comments
View all comments