0%

Chapter Title : അരമന മഠത്തിലെ ഇടനാഴി [JO]

Author : JO Read All Parts 3.3K

നീയും കേട്ടതല്ലേ... ചെറിയ ചതവും മുറിവുമുണ്ട്... കുറച്ചുദിവസം മരുന്നൊഴിച്ചാലെ മാറൂന്ന്... എവടെ... പറഞ്ഞാ കേക്കണ്ടേ... ആ പോയേച്ചും വാ... കാശ് എന്റെയാ ഡ്രോയിലുണ്ട്.

ഉം... (ഞാനൊന്നു മൂളി. )

നീയാ മരുന്നുവല്ലോം ഒഴിക്കുന്നുണ്ടോ??? അതോ ഈ നടപ്പേ ഒള്ളോ... ???

അല്ല... ഞാൻ ഒഴിക്കുന്നുണ്ട്... (കണ്ണിലൊഴിച്ചാൽ കൂതീല് വരെ നീറുന്ന മരുന്ന് കോപ്പൊഴിക്കുമെന്നാണ് പറയാൻ വന്നതെങ്കിലും ഞാൻ ചുമ്മാ സമ്മതിച്ചുകൊടുത്തു.)

ഉം... ഒണ്ടൊണ്ട്... ഈ വെയിലും കൊണ്ടുള്ള നടപ്പ് തന്നേ...

പിറുപിറുത്തുകൊണ്ട് അച്ഛൻ കാറിന്റെ താക്കോലുമെടുത്തു പുറത്തേക്ക് നടന്നപ്പോഴും എന്തൊക്കെയോ ആരോടെന്നില്ലാതെ പുലമ്പിക്കൊണ്ടിരുന്നു. പുള്ളിയുടെ എതിർപ്പിനെ മറികടന്ന് ക്രിക്കറ്റ് കളിക്കാൻ പോയി കണ്ണില് ഏറുകൊണ്ടതിന്റെ കലി ആണെന്നറിയാമെന്നതിനാൽ ഞാൻ ശ്രദ്ധിച്ചതേയില്ല. ചുമ്മാ എന്തിനാ പോണപണി ചോദിച്ചു മേടിക്കുന്നെ... ???!!!.

നിങ്ങള് നേരത്തേ വരുവോ. ??? ഞങ്ങള് പോയിട്ട് വരുമ്പഴേക്കും ഇരുട്ടും !!!

അടുക്കളവാതിൽക്കൽ വന്നുനിന്ന് അമ്മ വിളിച്ചു ചോദിച്ചു. ഞാനും അക്കൂട്ടത്തിൽ അച്ഛന്റെ നേരെ നോക്കി.

ആ നോക്കട്ടെ. നിങ്ങള് വരുന്ന വഴി എന്തേലും കഴിച്ചിട്ട് പോരെയെന്നാ... ഞാനും കഴിച്ചിട്ട് വന്നോളാം . ഇനി ഇവിടെ വന്നിട്ടൊണ്ടാക്കി തിന്നാനൊന്നും നേരംകാണില്ലല്ലോ...

ആ.... അല്ല നിങ്ങള് കാറുംകൊണ്ടാണോ പോണേ... ??? അപ്പൊ ഞങ്ങളെങ്ങനെ പോകും... ???

ബൈക്കും കൊണ്ട് പോയിട്ട് വന്നാപ്പോരെ???

അവിടംവരെ ബൈക്കിൽ പോകാനോ??? എന്നിട്ട് വേണം ഒള്ള പൊടിമൊത്തമടിച്ച് ആവിശ്യമില്ലാത്തത് മൊത്തം വരുത്തിവെയ്ക്കാൻ... ഒന്നാമതേ കണ്ണ് ഉപ്പന്റെ കണ്ണുപോലെയായി...

അല്ല ഇനിയെങ്ങാനും വൈകിട്ട് ഓഫീസിന്നിറങ്ങാൻ താമസിച്ചാ എനിക്ക് പോരാൻ വേറെബസ് കിട്ടില്ലെടീ... അതല്ലേ...!!! നീയൊരു പണി ചെയ്യ്... ഒരു വണ്ടി വിളിച്ച് പോ... കുറച്ചുനേരം വെയ്റ്റ്

💬 Comments

View all comments