0%

Chapter Title : അരവിന്ദനയനം 1 [32B]

Author : Kambikathakal Read All Parts 751

ഒക്കെ കണ്ടപ്പോ...."

എന്റെ തല മടിയിൽ നിന്നും ഇറക്കി വെച്ച് അമ്മ എഴുനേറ്റു. ഞാനും എന്ത് പറയണം എന്നൊരു അവസ്ഥയിൽ ആയിരുന്നു. ഇതിനു മുൻപ് എന്നോട് അമ്മ ഇങ്ങനെ ഒന്നും സംസാരിച്ചിട്ടേ ഇല്ല. ഞാൻ എഴുനേറ്റു കട്ടിലിൽ തന്നെ ഇരുന്നു.

അമ്മ എന്റെ വലിച്ചുവാരി ഇട്ടേക്കുന്ന ഡ്രസ്സ്‌ ഒക്കെ മടക്കിവെക്കാൻ തുടങ്ങി.
"ഞാൻ ഒരുപാട് ആഗ്രഹിച്ചതാ ഒരു മോളെ.. എന്നാൽ എനിക്ക് അങ്ങനെ ഒരു ഭാഗ്യം ദൈവം തന്നില്ല. ചിലർക്ക് പെൺകുട്ടി ജനിച്ചാൽ അവർക്ക് ഭയങ്കര നിരാശ ആണ്, എന്നാൽ എനിക്ക്.... മോളെ എനിക്ക് ദൈവം തന്നില്ല ആ നഷ്ടം ഒരു മരുമോളിൽ കൂടി എനിക്ക് നികത്തണം. ഞാൻ പറഞ്ഞെന്നെ ഉള്ളു നീ ആലോചിച്ചു ഒരു തീരുമാനം പറ."
എനിക്ക് ഒന്നും പറയാൻ തോന്നിയില്ല. അല്ലേലും ഞാൻ എന്ത് പറയാൻ ആണ്. അമ്മ പറയുന്നത് കാര്യം അല്ലേ.

"നിനക്ക് നാളെ എന്താ കഴിക്കാൻ വേണ്ടേ?" വീണ്ടും അമ്മയുടെ ശബ്ദം..
"എന്തായാലും മതി." ഞാൻ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു. സാദാരണ എന്ത് ഉണ്ടാക്കിയാലും രാവിലെ അതിന്റെ പേരിൽ ഒരു അടി ഉണ്ടാക്കിയിട്ടേ ഞങ്ങൾ പിരിയാറുള്ളു.
ചിന്തിച്ചു ചിന്തിച്ചു എപ്പഴോ ഉറങ്ങിപ്പോയി.
************
രാവിലെ നേരത്തെ തന്നെ എഴുനേറ്റു. നേരെ അടുക്കളയിലേക്കു പോയി. സാദാരണ ഭക്ഷണം കഴിക്കാൻ മാത്രം ആണ് ആ വഴി പോണത്. എത്ര വലിയ ഡൈനിങ്ങ് ഹാൾ ഉണ്ടേലും അടുക്കളയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് ഒരു ശീലം ആയിപോയി.

"ങേ...ഇന്ന്‌ കാക്ക മലന്നു പറക്കും. ഇതാരാ ഈ കൊച്ചു വെളുപ്പാൻകാലത്തു വന്നേക്കണേ..?" ആമി ആണ്. ഇവൾ രാവിലെ

💬 Comments

View all comments