Chapter Title : അരവിന്ദനയനം 2 [32B]
പരിഭ്രമത്തോടെ പറഞ്ഞു.
"ദാ ഇതിൽ നിന്നു വിളിച്ചോ, വെറുതെ അച്ഛനെ ടെൻഷൻ അടിപ്പിക്കണ്ട." അരവിന്ദ് അവന്റെ ഫോൺ അവൾക് നേരെ നീട്ടികൊണ്ട് പറഞ്ഞു.
അവൾ ഫോൺ വാങ്ങി വേഗം അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു. അവൻ അവൾ സംസാരിക്കുന്നതും നോക്കി അങ്ങനെ നിന്നു.
അന്ന് കണ്ടപ്പോ ഇവൾക്ക് ഇത്രേം സൗന്ദര്യം തോന്നിയില്ല എന്നാൽ ഇന്ന്...എന്തോ നോക്കി നിൽക്കാൻ തോന്നുന്നു.
ഫോണിൽ സംസാരിച്ചുകൊണ്ട് നയന അവനെ നോക്കിയപ്പോൾ കണ്ടത് അവളെ തന്നെ നോക്കി നിൽക്കുന്ന അരവിന്ദിനെ ആണ്. അവൾ കണ്ണുകൊണ്ടു എന്താ എന്നു ആംഗ്യം കാണിച്ചു... അപ്പോഴാണ് അവനും പരിസര ബോധം വന്നത്. അവൻ ഉടൻ തന്നെ തോൾ രണ്ടും പൊക്കി ഒന്നുല്ല എന്നു പറഞ്ഞു.
"ശ്ശെ മോശായിപ്പോയി... അവൾ എന്ത് വിചാരിച്ചു കാണും." അവൻ മനസ്സിൽ ഓർത്തു.
അൽപനേരം സംസാരിച്ചു കഴിഞ്ഞ് അവൾ ഫോൺ വെച്ചു.
"താങ്ക്സ്..." അവൾ ചിരിച്ചോണ്ട് ഫോൺ അവന് തിരികെ നൽകി.
"എന്ത് പറഞ്ഞു അച്ഛൻ?"
"അച്ഛൻ ടെൻഷൻ അടിച്ചു ഇരിക്കുവാരുന്നു, വിളിച്ചത് നന്നായി. നമുക്ക് എന്നാ പോയാലോ.. മഴ കുറഞ്ഞില്ലേ.?"
"എന്നാ വാ പോയേക്കാം."
അവർ അവിടെ നിന്നിറങ്ങി.
മഴ പെയ്ത കൊണ്ട് നല്ല തണുപ്പ് ഉണ്ടായിരുന്നു. അത്കൊണ്ട് പതുക്കെ ആണ് അവൻ വണ്ടി ഓടിച്ചത്. കാറ്റടിക്കാതെ ഇരിക്കാൻ അവൾ അവന്റെ പുറകിൽ മറഞ്ഞിരുന്നു.
"നല്ല തണുപ്പുണ്ടല്ലേ.." അവളുടെ ഇരിപ്പ് കണ്ട് അവൻ ചോദിച്ചു.
"എയ് ചെറുതായിട്ട്.."
അത് കേട്ടതും അവൻ വണ്ടിയുടെ സ്പീഡ് ഒന്നുകൂടി കുറച്ചു.
വീണ്ടും അവർ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു. സംസാരിച്ചു വീട് എത്തിയത് അറിഞ്ഞില്ല, ദൂരം തീരെ കുറഞ്ഞു പോയ പോലെ അവൾക്ക് തോന്നി. നയന ബൈക്കിൽ നിന്നും ഇറങ്ങി. എന്ത് പറയണം എന്നറിയാതെ രണ്ടുപേരും ഒരു നിമിഷം തമ്മിൽ നോക്കി നിന്നു.
"താങ്ക്സ്..." അവൾ തന്നെ തുടക്കമിട്ടു.
"നന്ദി മാത്രേ ഉള്ളോ വീട്ടിലേക്ക് ക്ഷണിക്കുന്നില്ലേ?"
"അയ്യോ സോറി, വാ ഒരു കാപ്പി ഒക്കെ കുടിച്ചിട്ട് പോവാം."
"വേണ്ട വേണ്ട ഞാൻ വെറുതെ ചോദിച്ചതാ. ഞാൻ ഇറങ്ങുവാ." അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"സത്യായിട്ടും ഞാൻ ഓർത്തില്ല അതാ,
💬 Comments
View all comments