0%

Chapter Title : അരവിന്ദനയനം 2 [32B]

Author : Kambikathakal Read All Parts 1K

റസ്റ്റ്‌ എടുക്കുമ്പോൾ ആണ് വാട്സാപ്പിൽ ഒരു മെസ്സേജ് വന്നത്.

"ഹായ്...എന്നെ മനസ്സിലായോ?" നമ്പർ മാത്രേ ഉള്ളു.

ഞാൻ വിശദമായി ഒന്ന് നോക്കി ഡിപി ഒന്നും ഇല്ല. ഇതാരപ്പാ...

"ഇല്ല ആരാ? " "നയന..."

അത് വായിച്ചതും എന്റെ റിലേ പോയി. ഞാൻ അറിയാണ്ട് തന്നെ ഞാൻ ചിരിച്ചുപോയി. ഹൃദയം ഒക്കെ പട പടാ ഇടിക്കാൻ തുടങ്ങി ആകെക്കൂടി ഒരു വൈക്ലഭ്യം. ഞാൻ ആ നിമിഷം തന്നെ നമ്പർ സേവ് ചെയ്തു. അപ്പൊ ദേ എഴുതി കാണിച്ചു "നയന കാളിങ്"

ഉഫ്... എനിക്ക് ഉണ്ടായ സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഞാൻ വേഗം തന്നെ കാൾ അറ്റൻഡ് ചെയ്തു.

"ഹലോ..." "ഹലോ!! ഇത് ഞാനാ നയന, മനസ്സിലായോ?" "പിന്നെ മനസ്സിലാവാതെ...എന്റെ നമ്പർ എവിടുന്നു കിട്ടി?" "ഓർമയില്ലേ?? അന്ന് അരവിന്ദേട്ടന്റെ ഫോണിൽ നിന്നല്ലേ ഞാൻ അച്ഛനെ വിളിച്ചത്. ഞാൻ അപ്പൊ നമ്പർ സേവ് ചെയ്താരുന്നു." "അത് ഇന്നലെ അല്ലേ... എന്നിട്ടിപ്പോ ആണോ വിളിക്കാൻ തോന്നിയത്..?" എന്തോ എനിക്ക് പെട്ടെന്ന് അങ്ങനെ ആണ് ചോദിക്കാൻ തോന്നിയത്. "എയ്... അങ്ങനൊന്നുല്ല. ഞാനിപ്പോ ആമിടെ കൂടെ ഹോസ്പിറ്റലിൽ ഉണ്ട്. ഇവിടെ ഒരു മരുന്ന് കിട്ടാനില്ല, അപ്പൊ അമ്മയാണ് പറഞ്ഞത് അരവിന്ദേട്ടനെ വിളിച്ചു പറഞ്ഞാൽ വൈകിട്ട് വരുമ്പോൾ വാങ്ങിട്ടു വരും എന്ന്. അതാ വിളിച്ചത്."

ഈശോ.... അവൾ ഹോസ്പിറ്റലിൽ ഉണ്ടോ... ദൈവമേ എങ്ങനെങ്കിലും ഒന്ന് പുറത്ത് ചാടണോല്ലോ. എന്തും പറഞ്ഞാണ് ഇപ്പൊ ഓഫീസിൽ നിന്ന് ഇറങ്ങുന്നത്. എന്റെ മനസ്സിൽ അപ്പൊ അതായിരുന്നു ചിന്ത മുഴുവൻ.

"ഹലോ...കേൾക്കുന്നില്ലേ??" അവൾടെ സൗണ്ട് എന്നെ ചിന്തയിൽ നിന്ന് ഉണർത്തി. "ഹാ

💬 Comments

View all comments