Chapter Title : അരവിന്ദനയനം 2 [32B]
ഞങ്ങൾ വന്നപ്പോ കണ്ടതിലും ഉഷാർ ആയിട്ടുണ്ട് ആൾ. അവൾ എഴുനേറ്റപ്പോ ഞാനും അടുത്ത് പോയിരുന്ന് ഓരോന്ന് പറഞ്ഞ് അവളെ ശുണ്ഠി കയറ്റാൻ നോക്കി. കൂടെ അവിടെ ഇരുന്ന ഒരു ഓറഞ്ച് എടുത്ത് പൊളിച്ച് അവളും ഞാനും കൂടി തിന്നാൻ തുടങ്ങി.
"ഡ്രിപ് തീരാറായല്ലോ.. ഡാ ഞാൻ ആ നഴ്സിനോട് പറഞ്ഞിട്ട് വരാം നീ ഇവിടെ ഇരിക്ക്." ഞാൻ പോകാം എന്ന് പറഞ്ഞിട്ട് അമ്മ കേട്ടില്ല, അമ്മ തന്നെ പോയി.
ഞങ്ങൾ വീണ്ടും അവിടെ ഇരുന്നു ഓരോന്ന് പറഞ്ഞോണ്ട് ഇരുന്നു. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു നേഴ്സ് വന്നു പുതിയ ബോട്ടിൽ തുക്കിട്ട് എന്നെ ഒന്ന് നോക്കിട്ടു പോയി.
"ഓ രോഗിടെ ഓറഞ്ച് എടുത്ത് തിന്നുന്ന കണ്ട് നോക്കിയതാവും." ഞാൻ അതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല.
"അല്ല ഈ നഴ്‌സിനെ വിളിക്കാൻ പോയ അമ്മ എവിടെ പോയി. ഇനി ചായ വല്ലതും വാങ്ങാൻ പോയോ." ഞാൻ അത് ആമിയോട് പറഞ്ഞതും പുറത്ത് അമ്മ വേറെ ആരോടോ സംസാരിച്ചോണ്ട് വരുന്നത് കേട്ടു. ആമിയുടെ ഏതെങ്കിലും ബന്ധുക്കൾ ആവും, ഇവളെ കാണാൻ വരുന്നതാവും.
എന്നാൽ വന്ന ബന്ധുവിനെ കണ്ട് ഞാൻ വായിൽ വെച്ച ഓറഞ്ച് വിഴുങ്ങാൻ വരെ മറന്നുപോയി.
അതാ വീണ്ടും അവൾ - നയന.
"ഓ ആ കൊച്ചിന് വാങ്ങി വെച്ച ഓറഞ്ച് മുഴുവൻ തിന്നു തീർക്കും, നിന്നെ കൊണ്ട് തോറ്റല്ലോ." അമ്മയുടെ ഈ ഡയലോഗ് ആണ് എന്നെ ഉണർത്തിയത്. ഞാൻ വേഗം അത് വിഴുങ്ങിയിട്ട് എഴുനേറ്റു ഒരു സൈഡിലോട്ട് മാറി നിന്നു.
"വാ മോളെ.." അമ്മ നയനയെ
💬 Comments
View all comments