Chapter Title : അരവിന്ദനയനം 2 [32B]
വെറുതെ ചാടി കേറി സംസാരിച്ചു വില കളയണ്ട. കൊറച്ചു വെയിറ്റ് ഇട്ട് നിക്കാം. ഇറങ്ങുമ്പോൾ ഒരു താങ്ക്സ് പറഞ്ഞിട്ട് പോകാം അത്ര തന്നെ."
മഴയ്ക്ക് മുന്നോടിയായിട്ടുള്ള തണുത്ത കാറ്റ് വീശി അടിച്ചു. ആ കാറ്റിനു ഒരു പ്രത്യേക സുഖമാണ്, ഒരു പ്രത്യേക മണമാണ്. മഴയുടെ ആദ്യ തുള്ളി നയനയുടെ കവിളിൽ തട്ടി ചിതറി.
"അയ്യോ മഴ..." അവൾ അറിയാതെ തന്നെ പറഞ്ഞു പോയി.
അപ്പോഴേക്കും മഴയുടെ ശക്തി കൂടി കൂടി വന്നു. അരവിന്ദ് വണ്ടി ഒരു പൂട്ടിയിട്ട പെട്ടിക്കടയുടെ മുന്നിലേക്ക് നിർത്തിയതും നയന ഇറങ്ങി ഓടി മഴ കൊള്ളാതെ ഒരിടത്തു കേറി നിന്നു. വണ്ടിയിൽ നിന്ന് ചാവി ഊരി അരവിന്ദ് എത്തുമ്പോഴേക്കും അവൻ നല്ലോണം നനഞ്ഞിരുന്നു. അവൻ നോക്കുമ്പോ നയനയുടെ അടുത്ത് കഷ്‌ടിച്ചു കുറച്ചു സ്ഥലം ഉണ്ട് നനയാതെ നിൽക്കാൻ. എന്ത് ചെയ്യും എന്നറിയാതെ പകച്ചു നിന്ന അവന്റെ അങ്കലാപ്പ് കണ്ട് നയന മനസ്സിൽ ചിരിച്ചുപോയി. അവൾ കുറച്ചു അഡ്ജസ്റ്റ് ചെയ്ത് നിന്നിട്ട് അവനെ നോക്കി. അവൻ പിന്നൊന്നും ആലോചിക്കാതെ അവളുടെ കൂടെ കേറി നിന്നു.
രണ്ടുപേരും എന്ത് പറയും എങ്ങനെ സംസാരിച്ചു തുടങ്ങും എന്ന ചിന്തയിൽ ആയിരുന്നു. മഴ ഉടനെ എങ്ങും കുറയുന്ന ലക്ഷണം ഇല്ല.
മഴ കുറയുന്നതും കാത്ത് മേലോട്ട് നോക്കി നിൽപ്പാണ് നയന.
"മഴ ഇഷ്ടല്ലേ?" ആഹാ നല്ല ബെസ്റ്റ് ചോദ്യം. ലോകത്ത് വേറെ എന്തൊക്ക ചോദിക്കാൻ ഉണ്ട് എന്നിട്ട് ചോദിച്ച കാര്യം ഓർത്തു അവനു തന്നെ ഒരു ചളിപ്പ് തോന്നി.
"എന്താ ചോദിച്ചേ, കേട്ടില്ല." നയന അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
"അല്ല മഴ ഇഷ്ടമല്ലേ എന്ന്?" അവൻ വീണ്ടും മടിച്ചു മടിച്ചു ചോദിച്ചു.
"അതെന്താ അങ്ങനെ ചോദിച്ചേ?"
"ഒന്നുല്ല മുഖം കണ്ടപ്പോ ഇഷ്ടമല്ല എന്ന് തോന്നി അതോണ്ട് ചോയ്ച്ചതാ."
"മഴ കാണാൻ ഒക്കെ ഇഷ്ടാണ്, പക്ഷെ ഇങ്ങനെ അസമയത്തു പെയ്തത് ആകെ ബുദ്ധിമുട്ട് ആയി. മഴ പെയ്തില്ലായിരുന്നേൽ നമ്മൾ ഇപ്പൊ വീട്ടിൽ എത്തിട്ടുണ്ടാവും."
"അല്ല വേറൊന്നും അല്ല, ഞാൻ വായിച്ച കഥകളിൽ ഒക്കെ നായികയ്ക്ക് മഴ ഭയങ്കര ഇഷ്ടം ആണ്, മഴ
💬 Comments
View all comments