0%

Chapter Title : അരവിന്ദനയനം 2 [32B]

Author : Kambikathakal Read All Parts 1.4K

പറഞ്ഞു ചിരിക്കുന്നുണ്ട്. ഈ അമ്മയെ കൊണ്ട്.... പെൺകുട്ടികൾ അമ്മേടെ വീക്നെസ് ആണെന്ന് തോന്നുന്നു.

"ചോദിക്കാൻ മറന്നു എന്താ മോൾടെ പേര്?"

"നയന"

"പഠിക്കുവാണോ മോള്?"

"പഠിത്തം കഴിഞ്ഞു ഇപ്പൊ ഒരു കാൾ സെന്ററിൽ ജോലി നോക്കുന്നു എറണാകുളത്തു. അത് തത്കാലം ഒന്ന് പിടിച്ചു നിക്കാൻ ഉള്ള ജോലി ആണ് വേറെ നോക്കുന്നുണ്ട് ഒന്നും ആയില്ല." അവൾ ചിരിച്ചോണ്ട് പറഞ്ഞു.

"ആഹ് എറണാകുളത്തു ആണോ ദേ ഇവനും അവിടെ ആണ്." അമ്മ എന്നെ ചൂണ്ടി പറഞ്ഞു. അവൾ എന്നെ നോക്കിയതും ഞാൻ നോട്ടം മാറ്റി ആമിയുടെ അടുത്തേക്ക് പോയി.

"ഏട്ടാ ദേ ചേച്ചി തന്നതാ ഏട്ടന് വേണോ ചോക്ലേറ്റ്." ഞാൻ അവളെ നോക്കി പേടിപ്പിച്ചു. അവൾ അതൊന്നും മൈൻഡ് ആക്കാതെ ഇരുന്നു കഴിക്കാൻ തുടങ്ങി.

അപ്പോഴേക്കും അവളുടെ അച്ഛന്റെ ചായയും ആയി വന്നു.

"ദാ എല്ലാവരും ചായ കുടിക്ക്."

"അയ്യോ ഇതൊന്നും വേണ്ടാരുന്നു, എന്തിനാ ഇതൊക്കെ ഉണ്ടാക്കിയെ."

"പിന്നെ വീട്ടിൽ വന്നവരെ വെറുതെ അങ്ങനെ പറഞ്ഞയക്കാൻ പറ്റുവോ." അവളുടെ അച്ഛൻ പറഞ്ഞു.

"നിങ്ങൾ ചായ കുടിക്കാൻ നോക്ക് ഞാൻ ദാ വരുന്നു." അദ്ദേഹം വീണ്ടും അകത്തേക്ക് പോയി.

"അല്ല എവിടെ മോൾടെ അമ്മ, ഇവിടെ ഇല്ലേ?"

അമ്മേടെ ചോദ്യം കേട്ടതും ഞാൻ ഒന്ന് ഞെട്ടി. ഞാൻ ആ പെണ്ണിനെ നോക്കി അവളും ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ സമചിത്തത വീണ്ടെടുത്തു.

"അമ്മ.. അമ്മ പോയിട്ട് വർഷങ്ങൾ ആയി." അത് പറഞ്ഞിട്ട് അവൾ അമ്മയുടെ കാലിൽ ബാൻഡേജ് കെട്ടാൻ തുടങ്ങി.

അമ്മ എന്ത് പറയണം എന്നറിയാതെ ഇരുന്നു. എന്തോ ഭാഗ്യം

💬 Comments

View all comments