0%

Chapter Title : അറവുകാരൻ 2 [Achillies] [Climax]

Author : Achillies Read All Parts 8.2K

കണ്ണീരിനാൽ ഒഴുകി പടർന്ന കവിൾ തടത്തിൽ, കുഞ്ഞു നുണക്കുഴി വിരിയിച്ചു ഈറൻ പൊടിഞ്ഞ കുഞ്ഞു നക്ഷത്ര കണ്ണുമായി അനു ശ്രീജയെ നോക്കി ചിരിച്ചു.

"ഹോ….
ന്റെ ദേവീ….
എന്റെ മോള് പറയുന്നതാ എന്റെ ജീവിതം അതിനപ്പുറം ഒന്നും വേണ്ടാന്നു പറഞ്ഞു,
ഉരുകി തീർന്നു ഒരു പൊട്ടി അവിടെ വീട്ടിൽ ഉണ്ടാവും,
നിന്റെ സമ്മതം ചോദിക്കാൻ ഞാൻ വിളിച്ചപ്പോൾ മുതൽ തീ തിന്നു കാത്തു നിൽപ്പുണ്ടാവും,

ഇനിയും ഇരുത്തി വിഷമിപ്പിക്കണ്ട, എന്റെ മോള് തന്നെ ചെന്ന് പറഞ്ഞോളൂ…
അച്ഛന് വേണ്ടി,.....
അമ്മേടെ കുറുമ്പിയും കാത്തിരിക്കുവാണെന്നു…."

അനുവിന്റെ മുടി കോതിയൊതുക്കി നെറ്റിയിൽ അമർത്തി ചുംബിച്ചു ശ്രീജ അവളെ സ്നേഹം കൊണ്ട് മൂടി.

ശ്രീജയുടെ കവിളിൽ തിരികെയും അവളുടെ സ്നേഹം പകർന്നു പാവാട കയ്യിൽ പൊക്കി പിടിച്ചുകൊണ്ട് ആഹ് കുസൃതി ഓടി.
ഓടി പകുതി എത്തിയപ്പോൾ എന്തോ ഓർത്തിട്ടെന്ന പോലെ അവൾ നിന്നു,
പിന്നെ തിരിഞ്ഞു ശ്രീജയെ നോക്കി.
അവിടെ അവളെ തന്നെ നോക്കി മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണും മുഖവും തുടച്ചു,
നനവൊളിപ്പിച്ച പുഞ്ചിരിയുമായി ശ്രീജ അവളെ നോക്കി നിൽപ്പുണ്ടായിരുന്നു.

"ആരാ ശ്രീജാമ്മെ...എനിക്ക് അച്ഛനായിട്ടു വരുന്നേ…"

കുട്ടി കുറുമ്പിയുടെ കണ്ണുകളിൽ വിടർന്ന കൗതുകം ഒപ്പം ആകാംക്ഷയും.

"ശിവൻ…."

ശ്രീജയുടെ നാവിൽ നിന്നും പേര് കേട്ട അവളുടെ കണ്ണൊന്നു ചുളുങ്ങി…
ചിരി മാഞ്ഞു…
പക്ഷെ ശ്രീജ കാണും മുൻപ് അതൊളിപ്പിച് അവൾ തൊടി കടന്നു തന്റെ വീട്ടിലേക്ക് ഓടി.

വീട്ടിലേക്ക് പായുമ്പോളും,.....
ശ്രീജ പറഞ്ഞ കാര്യങ്ങൾ അവളുടെ ഉള്ളിൽ കുഴഞ്ഞു മറിഞ്ഞു, പക്ഷെ തന്റെ അമ്മയ്ക്ക് വേണ്ടി ശ്രീജ പറഞ്ഞ കാര്യങ്ങൾ

💬 Comments

View all comments