0%

Chapter Title : അറവുകാരൻ 2 [Achillies] [Climax]

Author : Achillies Read All Parts 8.2K

ശിവൻ കണ്ടു.

************************************

പിറ്റേന്ന് ഉണർന്നതുമുതൽ ശിവനെ പൊതിഞ്ഞു സന്തോഷം നിറഞ്ഞിരുന്നു.
കിട്ടിയ ജോലി മുഴുവൻ ആവേശത്തോടെ ചെയ്ത തീർക്കുമ്പോൾ അവന്റെ ഉള്ളം തുള്ളുകയായിരുന്നു,
താൻ അധ്വാനിച്ചു നേടുന്ന ഓരോ രൂപയ്ക്കും ഇനി മുതൽ രണ്ടു പേർക്ക് കൂടെ അവകാശവും അധികാരവും ഉണ്ടെന്നുള്ള തോന്നലിൽ ക്ഷീണം അവനെ തൊട്ടില്ല.
തന്നെ തൊട്ടൊഴുകുന്ന വിയർപ്പിനെ കാണുമ്പോഴെല്ലാം അവന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു,
ഉള്ളിൽ സുജയുടെയും മോളുടെയും മുഖവും.

"എന്താടാ ശിവാ… ചിരിക്കുന്നെ…."

ചായക്കടയുടെ പിന്നിൽ ശിവൻ വിറകു കീറുന്ന ഭാഗത്തേക്ക് അവനെ നോക്കി വന്ന ചായക്കടക്കാരൻ വറീത്, കോടലിയും കുത്തി അതിൽ പിടിച്ചു നിന്ന് ചിരിക്കുന്ന ശിവനെ നോക്കി അത്ഭുതത്തോടെ ചോദിച്ചു.

"അതെന്തേ വറീതേട്ട എനിക്ക് ചിരിച്ചൂടെ…"

ചുണ്ടിലെ ചിരി മാറ്റാതെ വറീതിനോടവൻ ചോദിച്ചു.

"ഏയ്...നിന്റെ ചിരി വല്ല കാലത്തും കിട്ടുന്ന ഒരു കാര്യമല്ലേ അതുകൊണ്ട് ചോദിച്ചതാ…"

"ജീവിക്കാൻ ആരേലും കൂടെ ഉള്ളത് ഒരു സുഗമാ...അല്ലെ വറീതേട്ട…"

"പിന്നെ….,
ഇപ്പെന്താടാ ഇങ്ങനെയൊക്കെ ചിന്തിക്കാൻ…"

വറീതേട്ടന്റെ നോട്ടം ഒരു കള്ള ചിരിയോടെ അവനു നേരെ നീണ്ടു.

"ഒന്നുല്ലേ……
ഇത് തീർന്നു വിറക് ഇനി ഉണ്ടേൽ കൊണ്ട് വാ…"

ശിവൻ അധികം ചുറ്റിക്കാതെ സംസാരം അവിടെ തീർക്കാൻ നോക്കി.

"ഓഹ് അത്രേ ഉള്ളൂ...ഇനി വന്നിട്ട് വേണം…
നീ കൈ കഴുകി മുന്നോട്ടു പോര് ചായ എടുത്തു വച്ചിട്ടുണ്ട്."

ശിവനെ നോക്കി ഒന്നാക്കിയ ശേഷം വറീത് അകത്തേക്ക് കയറി.

"ഹോ എന്നാടി….ഇത് നിനക്കെന്നാ ഇപ്പൊ ഇവിടെ കാര്യം…"

ശിവന്റെ ഉറപ്പുള്ള ശരീരം നോക്കി കൊതിപിടിച്ചു ചായക്കടയുടെ പിന്നാമ്പുറ വാതിലിൽ പതുങ്ങി നിന്നിരുന്ന വറീതിന്റെ

💬 Comments

View all comments